BREAKING NEWS

‘നിലയ്ക്ക് നിർത്തിക്കോ, അല്ലെങ്കിൽ…‘ കോൺ​ഗ്രസ് നേതൃത്വത്തോട് ബിജെപി; തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം തുടരുന്നു; മാരാർജി ഭവന് നേരെ ബിയർ കുപ്പിയേറ്; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ, പഠിപ്പുമുടക്കിന് ആഹ്വാനം

· · 1 min read
Share: Copied!

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ സംഘടനകൾ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ ബിജെപി സംസ്ഥാന കാര്യാലയമായ തമ്പാനൂരിലെ മാരാർജി ഭവന് നേരെ അതിക്രമം. ഓഫീസിന് നേരെ ബിയർ കുപ്പി എറിഞ്ഞതായാണ് പരാതി. ബൈക്കിലെത്തിയ രണ്ടുപേരാണ് കുപ്പി എറിഞ്ഞതെന്നാണ് ബിജെപി പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ബിജെപി നൽകി. എന്നാൽ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതേസമയം, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിലും പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലും എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഹോസ്റ്റൽ വളപ്പിൽ കയറി ലാത്തി പ്രയോഗിക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ ഒന്നിന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്നും വൈകിട്ട് അഞ്ചിന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

തിരുവനന്തപുരത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐയും പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചു. ഇതോടെ തലസ്ഥാനത്ത് ആരംഭിച്ച സംഘർഷത്തിന്റെ തുടർച്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾക്ക് സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്.

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ സിപിഎം നേതാക്കൾ പൊലീസ് നടപടി ആസൂത്രിതമാണെന്ന് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും അക്രമമുണ്ടായെന്നും ആരോപണമുയർന്നു. അതേസമയം, സംഘർഷത്തിന് തുടക്കമായത് യൂണിവേഴ്സിറ്റി കോളജിൽനിന്നുള്ള കല്ലേറിനെ തുടർന്നാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് എഡിജിപി പി. വിജയനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026
BREAKING NEWS
“സി.പി.എം. തേഞ്ഞുതേഞ്ഞ്‌ ഇല്ലാതാവുകയാണ്; മണ്ണാർക്കാട്ട് എന്റെ സ്വാധീനം ഓരോ മണൽത്തരിയിലുമുണ്ട്. അതില്ലാതാക്കാൻ സി.പി.എമ്മിലെ പുതിയ വേതാളങ്ങൾക്കാവില്ല; എന്നെ തെറിപറഞ്ഞതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമോ?“- പി.കെ ശശി
25 Oct 2026
BREAKING NEWS
മിനി കൂപ്പർ അപകടം: കസ്റ്റഡി കാലാവധി അവസാനിച്ചു, സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരി​ഗണിക്കും; കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും; കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം
25 Oct 2026
BREAKING NEWS
’നദി കടക്കാൻ സഹായിച്ച ചങ്ങാടം തലയിലേറ്റി നടക്കേണ്ടതുണ്ടോ; ’അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ’; ; പി.പി. ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച പരാമർശം; പി.കെ. കൃഷ്ണദാസിനെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി
25 Oct 2026