BREAKING NEWS

കാണികളെ ത്രസിപ്പിക്കാൻ ബസൂക്ക നാളെ തീയേറ്ററുകളിൽ, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്

· · 1 min read
Share: Copied!

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയാണ് അവതരിപ്പിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ടീസർ, ട്രൈലെർ, പോസ്റ്ററുകൾ എന്നിവ സൂചിപ്പിക്കുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്' സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
09 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ... ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
09 Nov 2026
BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026