BREAKING NEWS

പത്താംക്ലാസും ​ഗുസ്തിയുമായി പഞ്ചസാര ഫാക്ടറിയിൽ സഹകരണ ബോർഡ് അംഗമായി തുടക്കം!! 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും പരാജയത്തിന്റെ കൈപ്പറിയാത്ത നേതാവ്, 2023ൽ എൻസിപി പിളർത്തി ശിവസേന – ബിജെപി സർക്കാരിനൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രി കസേരയിൽ, നഷ്ടമായത് ബാരാമതിയുടെ സ്വന്തം കരുത്തിനെ

· · 1 min read
Share: Copied!

മുംബൈ: 44 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തോൽവിയറിയാത്ത ജീവിതമായിരുന്നു എൻസിപി നേതാവും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റേത്. തുടക്കം 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായതോടെയായി. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതത്തിൽ.

1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായി. 1991-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. പിന്നീട് 1991-ൽ തന്നെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി, പിന്നീട് നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-12, 2012-14, 2019-22, 2023-24, 2024-26 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. കൂടാതെ 2022-23 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി.

ദീർഘകാലം ധനകാര്യ മന്ത്രിയായിരുന്ന അദ്ദേഹം, വിശദമായ ബജറ്റുകളും കൃത്യമായ സാമ്പത്തിക ആസൂത്രണവും കൊണ്ട് ശ്രദ്ധേയനായി. മഹാരാഷ്ട്രയുടെ ധനനയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. പാർട്ടി വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾക്ക് അംഗീകാരം ലഭിച്ചു.

മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളജിൽ പോയെങ്കിലും അതൊന്നു പൂർത്തിയാക്കിയില്ല. 1982ൽ തന്റെ 22-ാാമത്തെ വയസിൽ രാഷ്ട്രീയത്തിലേക്കിറങ്ങി. സുനേത്ര പവാറാണ് ഭാര്യ. ജയ്, പാർത്ത് പവാർ എന്നിവരാണ് മക്കൾ.

2023 മേയിൽ എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ശരദ് പവാർ രാജിവച്ചതോടെ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി. 2023 ജൂലൈ 2ന് എൻസിപിയെ പിളർത്തി അജിത് പവാർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന – ബിജെപി സർക്കാരിൽ ചേർന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. എൻസിപിയിലെ 53 എംഎൽഎമാരിൽ 29 പേരേയും കൂടെക്കൂട്ടി അട്ടിമറിനീക്കം നടത്തിയാണ് ശിവസേന- ബിജെപി തട്ടകത്തിലെത്തിയത്. 2024 ഫെബ്രുവരി 6ന് അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു. ഇത് പ്രകാരം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അഥവാ എൻസിപി എന്ന പേരും പാർട്ടി ചിഹ്നമായ ക്ലോക്കും അജിത് പവാർ സ്വന്തമാക്കി.

മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അജിത് പവാറിനൊപ്പം അം​ഗരക്ഷകരും പൈലറ്റുമടക്കം 6 പേർക്ക് ദാരുണാന്ത്യം, അപകടം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പ്രൈവറ്റ് ജെറ്റിൽ പോകവേ- ദൃശ്യങ്ങൾ പുറത്ത്

വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു, അപകടം ലാൻഡിങ്ങിനിടെ, അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം റൺവേയിൽ ഇടിച്ച് തെന്നിമാറി അപകടം!!വിമാനത്തിൽ മന്ത്രിയുൾപെടെ ആറു പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026