BREAKING NEWS

ടച്ചിങ്സ് കൊടുത്തു മടുത്തുകഴിഞ്ഞപ്പോൾ ഇനിയില്ലായെന്ന് ജീവനക്കാരൻ, വഴക്കിട്ടിറങ്ങിപ്പോയ പ്രതി ബാറടയ്ക്കുന്ന വരെ കാത്തിരുന്നു, ഒടുവിൽ പുറത്തിറങ്ങിയ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

· · 1 min read
Share: Copied!

തൃശുർ: പുതുക്കാട് ബാറിൽ ജീവനക്കാരനെ വൈരാ​ഗ്യത്തിൽ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയത്. ബാറിൽ മദ്യപിക്കാനെത്തിയ അളകപ്പ നഗർ സ്വദേശി സിജോ ജോണിയാണ് ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് പിടികൂടി.

കൊലയ്ക്കു മുൻപ് ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്സ് ചോദിച്ചു. പിന്നാലെ വാക്കു തർ‌ക്കമുണ്ടായി. ഇനി ടച്ചിങ്സില്ലെന്നു പറഞ്ഞ ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷം സിജോ ബാർ വിട്ട് പുറത്തേക്കുപോയി.

പിന്നീട് രാത്രി ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തുകാത്തുനിന്ന സിജോ കത്തികൊണ്ടു കഴുത്തിൽ കുത്തുകയായിരുന്നു. കൊലപാതാകത്തിന് ശേഷം സിജോ ഓടിരക്ഷപ്പെട്ടു. പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങളുടേയും മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സിജോ പിടിയിലായത്.

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026