BREAKING NEWS

നിങ്ങള്‍ ഈ നഗരത്തെ നശിപ്പിക്കുകയാണ്, കയ്യില്‍ തോക്കുമായി മയക്കുമരുന്നു വിൽപന കേന്ദ്രത്തിലേക്ക് കയറിചെന്ന് ബംഗ്ലാദേശ് മന്ത്രി, ആറുപേരെ പിടികൂടി

· · 1 min read
Share: Copied!

ധാക്ക: മയക്കുമരുന്നു വിൽപന നടക്കുന്ന പ്രദേശത്തേക്ക് കയ്യിൽ തോക്കുമായി പരിശോധനയ്‌ക്കെത്തി മന്ത്രി. ബംഗ്ലാദേശിലാണ് സംഭവം. ലിബേറഷൻ വാർ അഫയേഴ്‌സ് മന്ത്രി ഇഷ്‌റാഖ് ഹൊസ്സൈനാണ് ഗന്ദാരിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തെരുവിൽ തോക്കുമായി ശനിയാഴ്ച റെയ്ഡിനിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹൊസ്സൈനൊപ്പം അദ്ദേഹത്തിന്റെ അനുയായികളുമുണ്ടായിരുന്നു.

ഇതിലൊരാളുടെ കൈവശവും തോക്കുണ്ടായിരുന്നു. സ്ഥലത്തെത്തിയതിന് പിന്നാലെ ഒരു കയ്യിൽ മെഗാഫോണും മറുകയ്യിൽ തോക്കുമായി വാഹനത്തിൽനിന്ന് പുറത്തിറങ്ങുന്നതിന്റെ വീഡിയോ ഹൊസൈനും തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ മന്ത്രി ചിലർക്കുനേരെ തോക്കുചൂണ്ടുന്നതും കാണാം. പിന്നാലെ കുറച്ചാളുകളെ പിടികൂടുന്നുമുണ്ട്. നിങ്ങൾ ഈ നഗരത്തെയാകെ നശിപ്പിക്കുകയാണ്, ഈ പ്രദേശത്തെയാകെ നശിപ്പിക്കുകയാണ്, എന്ന് ഹൊസ്സൈൻ പറയുന്നുമുണ്ട്. അതേസമയം മന്ത്രി റെയ്ഡിനിറങ്ങുന്നകാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഹൊസ്സൈനും സംഘവും ആറുപേരെ പിടികൂടിയെന്നും ഇവരെ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ കൈമാറിയെന്നുമാണ് വിവരം. പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അംഗമാണ് ഹൊസ്സൈൻ. മയക്കുമരുന്നിന്റെ താവളം നശിപ്പിക്കപ്പെട്ടു, ഇടപാടുകാരെ പോലീസിന് കൈമാറി, എന്ന കുറിപ്പും ഹൊസ്സൈൻ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

 

BREAKING NEWS
'ഇപ്പോൾത്തന്നെ ചെയ്യണമെന്ന് പറഞ്ഞ് ഫയൽ അയച്ചാൽ അതിന് താഴെ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല ഞാൻ'';വൈദ്യുതി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം; വി.ഡി സതീശനും സണ്ണി ജോസഫും തുറന്ന പോരിലേക്ക്?
11 Nov 2026
BREAKING NEWS
വീട്ടില്‍ സീനാണ്.......... എല്ലാവരുമായി പ്രശ്നം, ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
11 Nov 2026
BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026