CRIME

10 ലക്ഷം രൂപയ്ക്ക് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി, ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറെന്ന പേരില്‍ നിയമന ഉത്തരവ് കൈമാറി, പോലീസിനു ലഭിച്ചത് 10 പരാതികള്‍, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ശ്രീതു അറസ്റ്റില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ രണ്ട് വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസറെന്ന പേരില്‍ ഇവര്‍ ഷിജു എന്നയാള്‍ക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഇതടക്കം പത്ത് പരാതികളാണ് haലീസിന് കിട്ടിയത്.മറ്റ് പരാതികളില്‍ അന്വേഷണം നടക്കുകയാണെന്ന് എസ്പി കെഎസ് സുദര്‍ശന്‍ അറിയിച്ചു.

ദേവേന്ദുവിനെ കൊലപ്പെടുത്തിയത് സംബന്ധിച്ചുള്ള ദുരൂഹത നാലാം ദിനവും തുടരുകയാണ്. കുഞ്ഞിനെ അമ്മാവന്‍ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് അന്വേഷണം തുടരുന്നതിനിടെയാണ് അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് കേസെടുത്തത്. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരി എന്നായിരുന്നു ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പോലും ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്തിട്ടില്ലാത്ത ശ്രീതു, ജോലി വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നുമായി പണം തട്ടിയത്.

നിലത്തിട്ട് ചവിട്ടിക്കൊന്നു…!!!! പൊലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്ന് ജിബിൻ…!! വാക്കുതർക്കം സംഘർഷത്തിലേക്ക് എത്തി…. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം… ഇത് അക്രമികളുടെ സ്വന്തം കേരളമോ..?

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു…!! എതിർത്തപ്പോൾ സംഘർഷം… കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു….

ജോലി വാഗ്ദാനം ചെയ്ത് പല തവണകളായി 10 ലക്ഷം രൂപ ശ്രീതു തട്ടിയെന്നാണ് ബാലരാമപുരം സ്വദേശിയുടെ പരാതി. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീതുവിനെതിരെ ചുമത്തിയത്. തട്ടിപ്പില്‍ ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നേരത്തെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, കരിക്കകം സ്വദേശിയായ ജ്യോത്സന്‍ ദേവിദാസന് ഈ ഇടപാടുകളില്‍ പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.

മോദിയുടെ പാത പിന്തുടരുകയാണ് സുരേഷ് ഗോപി..!! പരാമർശം പിൻവലിച്ചാൽ പോരാ, മാപ്പിരക്കണം … ബിജെപി ആശയത്തിന് ആദിവാസികളോട് വെറുപ്പാണെന്നും ബിനോയ് വിശ്വം…

അതേസമയം സാമ്പത്തിക തട്ടിപ്പുകള്‍ക്ക്, കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹരികുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. മാനസിക ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം. അടിക്കടി ഇയാള്‍ മൊഴി മാറ്റിയതും, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതും പോലീസിനെ വെട്ടിലാക്കിയിരിന്നു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026