CRIME

ആദ്യം അധ്യാപകൻ, പിന്നീട് കാഥികൻ എസ്പി കുമാർ, ഏറ്റവും ഒടുവിൽ മന്ത്രവാദി… ശ്രീതുവിന്റെ മന്ത്രവാദ ​ഗുരു പോലീസ് കസ്റ്റഡിയിൽ, നടപടി തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഹരികുമാറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും, വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി കസ്റ്റഡിയിൽ. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ ഇയാൾ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിൻ്റെ മൊഴിയിലാണ് മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തത്.

ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്‌പി കുമാറായി മാറി. ഏറ്റവുമൊടുവിലാണ് ദേവീദേവസനെന്ന മന്ത്രവാദിയായി രം​ഗപ്രവേശം ചെയ്തത്. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നുവെന്ന് പോലീസ് പറയുന്നു.

ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ്

ശ്രീതുവിനെതിരെ ഭർത്താവും ഭർതൃ പിതാവും പോലീസിന് മൊഴി നൽകി. കുഞ്ഞിന്റെ മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്നും താൻ പറയുന്നതൊന്നും കേൾക്കാറില്ലെന്നും ശ്രീജിത്ത് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

 

അതേസമയം ശ്രീതു തുടർച്ചയായി കള്ളം പറഞ്ഞിരുന്നതായി അയൽവാസികളായ ഷീബ റാണിയും ഷീജയും മൊഴി നൽകിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവർ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോൾ ശ്രീതു കരയാറുണ്ടെന്നും ഹരികുമാർ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയൽവാസികൾ പറയുന്നു. വ്യാഴാഴ്ച പോലീസ് അയൽവാസികളായ രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം പ്രതി ഹരികുമാറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കുമെന്ന് നെയ്യാറ്റിൻകര റൂറൽ എസ്പി കെഎസ് സുദർശൻ പറഞ്ഞു. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഇപ്പോൾ ലഭിച്ചിട്ടുള്ള മൊഴികൾ എത്രമാത്രം ശരിയാണെന്ന് അന്വേഷിച്ചാൽ മാത്രമേ പറയാനാകൂ എന്നും എസ്പി കൂട്ടിച്ചേർത്തു.

മൊബൈൽ ഫോൺ സാങ്കേതികമായ പരിശോധനയ്ക്ക് അയയ്ക്കും. അതിലൂടെ വാട്‌സാപ്പ് ചാറ്റ് മുഴുവൻ വീണ്ടെടുക്കാൻ സാധിക്കും. ഡിലീറ്റ് ചെയ്ത് കഴിഞ്ഞാലും ചാറ്റ് ലഭിക്കും. ബാക്കി കേസിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും അന്വേഷിണവിധേയമാക്കും. പ്രതി പറയുന്ന കാരണം അതുപോലെ പറയാൻ കഴിയില്ല. കുറ്റം ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും എസ്പി കൂട്ടിച്ചേർത്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026