BREAKING NEWS

‘കുഞ്ഞേ നീ ഞങ്ങളോട് ക്ഷമിക്കണം, നിന്നെ സംരക്ഷിക്കാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല’!! മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ… ഒപ്പം മാപ്പ് ചോദിച്ചുള്ള കുറിപ്പും

· · 1 min read
Share: Copied!

മുംബൈ: മഹാരാഷ്ട്രയിലെ പൻവേലിൽ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ, ഒപ്പം ഒരു കുറിപ്പും കണ്ടെത്തി. ‘റിയലി സോറി, സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം.’ എന്നായിരുന്നു കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റിലുണ്ടായിരുന്ന കുറിപ്പിലെ വാചകം.

പൻവേലിലെ ടാക്ക കോളനിയിലെ റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നു പ്രദേശവാസി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ ഏറ്റെടുത്തു. കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തികാവസ്ഥയില്ലെന്നുള്ള മാതാപിതാക്കളുടെ ഇംഗ്ലീഷിലെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസുദ്യോഗസ്ഥൻ അറിയിച്ചു. തങ്ങൾക്കു ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും ‘സോറി’ എന്നും കത്തിൽ കുറിച്ചിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം കുഞ്ഞിനെ ഉടനെ ശിശുരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും ഭാരതീയ ന്യായ സംഹിതയുടെ അനുബന്ധവകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. ഇതിനിടെ പർദയണിഞ്ഞ ഒരു വ്യക്തി കുഞ്ഞിനെ കിടത്തിയ ബാസ്കറ്റുമായി നീങ്ങുന്നതും ബാസ്കറ്റ് ഉപേക്ഷിക്കുന്നതുമായും സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ട്.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026