BREAKING NEWS

‘പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു, ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു; പാർട്ടിക്കുള്ളിലെ ഐക്യത്തിനും അച്ചടക്കവും മുൻനിർത്തിയാണ് അതിനു മുതിരാതിരുന്നത്’- മുഖ്യമന്ത്രി പദവി വിഷയത്തിൽ ചെന്നിത്തല വിഭാ​ഗം

· · 1 min read
Share: Copied!

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ, തങ്ങൾ ഇപ്പോഴും പാർട്ടി ലൈനിനൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് രമേശ് ചെന്നിത്തല പക്ഷം. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡും പാർട്ടി നേതൃത്വവുമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കി.

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനവും പിന്തുണയും ഉള്ള വിഭാഗമായതിനാൽ, ആവശ്യമുണ്ടായിരുന്നെങ്കിൽ വലിയ രീതിയിൽ ആളെക്കൂട്ടി പ്രതിഷേധ പ്രകടനങ്ങളോ ശക്തിപ്രകടനങ്ങളോ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്ന് ചെന്നിത്തല പക്ഷം സൂചിപ്പിക്കുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ അച്ചടക്കവും ഐക്യവും മുൻനിർത്തിയാണ് അത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഇവരുടെ വിശദീകരണം. പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് നേതൃത്വവും ഹൈക്കമാൻഡ് കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉണ്ടായാലും സംഘടനാ ചട്ടങ്ങളും അച്ചടക്കവും പാലിക്കുകയാണ് തങ്ങളുടെ നിലപാടെന്ന് ചെന്നിത്തല അനുകൂലികൾ ആവർത്തിക്കുന്നു. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ പാർട്ടിയുടെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്നും, കോൺഗ്രസിന്റെ ഐക്യം തകരുന്ന തരത്തിലുള്ള യാതൊരു നീക്കത്തിനും തങ്ങൾ തയ്യാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി ചർച്ചകളെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

അതേ സമയം, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുടെ ആദ്യഘട്ട ചർച്ചകളിൽ രാഹുൽഗാന്ധി ഭാഗമാകില്ലെന്നാണ് വിവരം. ഖർഗെയും ദീപ ദാസ്മുൻഷിയും ഹൈക്കമാൻഡ് നിലപാട് നേതാക്കളെ അറിയിക്കുമെന്നാണ് വിവരം . അന്തിമ തീരുമാനമാകുന്നതോടെ രാഹുൽ ​ഗാന്ധി വിവരം പുറത്തുവിടും.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026