BREAKING NEWS

അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും, അതെല്ലാം നിങ്ങളിൽ നിന്ന് കൊള്ളയടിച്ച പണമാണ്, വോട്ടിനു പണം വാങ്ങരുത്, പെരിയാറിനെപ്പോലും ജാതീയ വത്കരിക്കാൻ ശ്രമം, ജാതിചിന്തകൾ വളരാൻ അനുവദിക്കരുത്- വിജയ്

· · 1 min read
Share: Copied!

ചെന്നൈ: അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ കൈയിൽനിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും നിങ്ങൾ വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്ന് തമിഴക വെട്രി ക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ്.

അഴിമതിക്കാരായ സ്ഥാനാർഥികളെ അകറ്റി നിർത്തണം. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ ക്കടമ നിർവഹിക്കാണെന്നും വിജയ് പറഞ്ഞു.

സാമൂഹിക പരിഷ്‌കർത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം. ജാതിചിന്തകൾ വളരാൻ അനുവദിക്കരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും വിജയ് പറഞ്ഞു. മയക്കുമരുന്ന് വേണ്ടെന്നുവയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികൾക്കും കൂട്ടു നിൽക്കരുതെന്നും വിജയ് കൂട്ടിച്ചേർത്തു.

ഞങ്ങൾ ഇന്ത്യക്കാർക്ക് ഞങ്ങളുടേതായ ആഭ്യന്തര പ്രശ്നങ്ങളുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ ഞങ്ങൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ, മിണ്ടാതിരിക്കാനാവില്ല!! തനിക്ക് ഒരു വാടക വീട് കിട്ടില്ല- പാക് നടി, ശരിയാ ഞാനും ഭാര്യയും തെരുവിലാ ഉറങ്ങുന്നത്- പരിഹസിച്ച് ജാവേദ് അക്തർ

BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026
BREAKING NEWS
മനുഷ്യരെ ആക്ഷേപിക്കുക എന്നത് ചിലരുടെ സ്വാഭാവ വൈകൃതമാണ്, അതൊരു ലൈസന്‍സ് ആയി കൊണ്ടു നടക്കരുത്, ജി സുധാകരനെതിരെ എം ശിവപ്രസാദ്
16 Nov 2026