BREAKING NEWS

തന്റെ പക്കല്‍ ചെറിയ പെണ്‍കുട്ടികളുണ്ട്, റൂമെടുത്ത് തരാം, 20 മിനിറ്റ് സര്‍വീസ് ലഭ്യമാണ്, അധികം വില നല്‍കേണ്ടി വരില്ല, നിരവധി തവണ നിരസിച്ചിട്ടും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, അനാശാസ്യത്തിന് പ്രേരിപ്പിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോ പങ്കുവച്ച് വിനോദസഞ്ചാരി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് അനാശാസ്യവൃത്തിക്കായുള്ള ഓഫറുമായി ഓട്ടോറിക്ഷ ഡ്രൈവർ.  ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെയാണ് ടൂറിസ്റ്റുകൾക്ക് ഓട്ടോക്കാരനിൽ നിന്ന് ദുരനുഭവം നേരിട്ടത്. തന്‍റെ പക്കൽ ചെറിയ പെണ്‍കുട്ടികളുണ്ടെന്നും ഇരുപത് മിനിറ്റ് സര്‍വീസ് ലഭ്യമാണെന്നുമുള്ള തരത്തിലുള്ള ഓട്ടോക്കാരന്റെ പെരുമാറ്റം സഞ്ചാരികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.

പിന്നാലെ, ഓട്ടോക്കാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ഡേവിഡ് ഡാക്‌സിയോ എന്ന യൂസറാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അനാശാസ്യവൃത്തിക്കായി മുറിയെടുത്തുതരാമെന്ന് ഓട്ടോക്കാരന്‍ വാഗ്ദാനം ചെയ്തതായി ടൂറിസ്റ്റ് വെളിപ്പെടുത്തി.

താന്‍ നിരസിച്ചിട്ടും അയാള്‍ മതിയാക്കാന്‍ കൂട്ടാക്കിയിരുന്നില്ല. യാത്രയിലുടനീളം ചെറിയ പെണ്‍കുട്ടികള്‍ തന്റെ പക്കലുണ്ടെന്നും അധികം വില നല്‍കേണ്ടതില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അയാളെന്നും പോസ്റ്റിൽ ടൂറിസ്റ്റ് വെളിപ്പെടുത്തി. ’40-50 വയസുള്ളവരോട് താല്‍പ്പര്യമില്ലെങ്കില്‍ പോട്ടെ, നിങ്ങള്‍ക്ക് സമ്മതമാണെന്നുണ്ടെങ്കില്‍ 18-20 വയസ് പ്രായമുള്ള ചെറിയ പെണ്‍കുട്ടികളെ തരപ്പെടുത്തിത്തരാം.’ വീഡിയോയില്‍ ഓട്ടോക്കാരന്‍ പറഞ്ഞു. ഡ്രൈവറുടെ പ്രവൃത്തി തന്നെ നിരാശപ്പെടുത്തിയെന്നും യാത്രയിലുടനീളം താന്‍ അസ്വസ്ഥനായിരുന്നുവെന്നും ടൂറിസ്റ്റ് പറഞ്ഞു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി പൊലീസിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നാണ് ആവശ്യം.

BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026
BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026