BREAKING NEWS

ഓട്ടോ വായ്പാ തിരിച്ചടവ് മുടങ്ങി, പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഭീഷണി മുഴക്കി ഫിനാൻസ് ജീവനക്കാർ!! ഓട്ടോ ഡ്രൈവർ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ഓട്ടോ ഡ്രൈവറെ താമരശ്ശേരി പഞ്ചായത്ത് ഓഫീസിൻ്റെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്. ഇയാളുടെ ഓട്ടോ സമീപത്ത് നിർത്തിയിട്ടിട്ടുണ്ടായിരുന്നു. മുരളീധരൻ്റെ ഓട്ടോയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇന്നലെ ബജാജ് ഫൈനാൻസിൽ നിന്നും ജീവനക്കാർ ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

മുരളീധരൻ പണം ഉടൻ അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാർ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്നും ആരോപണം ഉയരുന്നുണ്ട്. പഞ്ചായത്ത് ഓഫീസിന് തൊട്ടുമുൻപിലാണ് ഓട്ടോ സ്റ്റാൻഡ്. ഭീഷണിയിൽ മനംനൊന്താണ് മരണം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആരോപണം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസമെന്തിനാ? അവർ വീട്ടിലിരിക്കുന്നതാണ് ഭം​ഗി, മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോൾ പെൺകുട്ടികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? അവകാശങ്ങൾ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ല- ബിഹാർ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ വിവാദത്തിൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026