BREAKING NEWS

ശബ്ദരേഖ വിവാദം, വിപി ശരത് പ്രസാദിനെ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി, ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

· · 1 min read
Share: Copied!

തൃശൂർ: ‌സിപിഎമ്മിനെ കുരുക്കിലാക്കി പുറത്തുവന്ന ശബ്ദരേഖ വിവാദത്തിൽ നടപടിയെടുത്ത് സിപിഎം നേതൃത്വം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയെന്നാണ് റിപ്പോർട്ട്. കൂടാതെ ശരതിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. കൂറ്ററാൽ ബ്രാഞ്ചിലേക്കുണ് തരം താഴ്ത്തിയത്. മാത്രമല്ല തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ശരതിനെ നീക്കുകയും ചെയ്തു. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്.

തൃശൂരിലെ മുതിർന്ന നേതാക്കളായ എംകെ കണ്ണനെതിരേയും എസി മൊയ്തീനെതിരേയും സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നതോടെയാണ് നടപടി. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എംകെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026