BREAKING NEWS

കണ്ണും മനസും ആറ്റുകാലമ്മയിലർപ്പിച്ച് പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ, പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 1.15ന്

· · 1 min read
Share: Copied!

തിരുവനന്തപുരം: കണ്ണും മനസും ആറ്റുകാലമ്മയിലർപ്പിച്ച് പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദി പരാശക്തിയായ ആറ്റുകാലമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മ സായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കമായി. ശുദ്ധ പുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു.

ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനൊരുങ്ങി നാടും ന​ഗരിയും, ഒരുക്കങ്ങൾ പൂർത്തിയാക്കി, അടുപ്പുകൾ കൂട്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ, അടുപ്പുവെട്ട് രാവിലെ 10:15ന്, കൊടുംചൂടിൽ അകലം പാലിച്ച് പൊങ്കാലയിടണമെന്ന നിർദ്ദേശവുമായി ന​ഗരസഭ

ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നതിനു പിന്നാലെ ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ഭക്തി നിർഭരമായ ചടങ്ങിന് അകമ്പടി സേവിച്ച് ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും. ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങളാണു തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭക്തരുടെ എണ്ണം ഇത്തവണ കൂടുതലാണ്. ​ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ന​ഗരസഭ പൊങ്കാലയ്ക്കായി അനന്തപുരിയെ ഒരുക്കിയിരിക്കുന്നത്.

ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026