BREAKING NEWS

വിദേശത്തുള്ള സുഹൃത്തിന് നല്‍കാന്‍ വസ്ത്രങ്ങള്‍ പൊതിഞ്ഞു നല്‍കി, കവര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് കഞ്ചാവ്, ഒളിപ്പിച്ചത് പാന്റിന്റെ പോക്കറ്റുകളിലാക്കി, സൗദിയില്‍ പോകാനിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ടുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

വണ്ടൂർ: സൗദിയിലേക്കുപോകുന്ന യുവാവിനെ കബളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. സുഹൃത്തിനുനൽകാൻ വസ്ത്രങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിന് ശ്രമിച്ചത്. പരാതിയിൽ കേസെടുത്ത പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തുവരികയാണ്.

അവധികഴിഞ്ഞ് മടങ്ങാനിരുന്ന വണ്ടൂർ ചെറുകോട് മുതീരിയിലെ നാലകത്ത് സൽമാന്റെ പക്കലാണ് സഹ ജോലിക്കാരന് നൽകണമെന്നാവശ്യപ്പെട്ട് വസ്ത്രങ്ങളിൽ കഞ്ചാവ് ഒളിപ്പിച്ചുനൽകിയത്. സാധനങ്ങളെല്ലാം പായ്ക്ക് ചെയ്യുന്നതിനിടെ കവർ പരിശോധിച്ചപ്പോഴാണ് കഞ്ചാവുപൊതികൾ കാണുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ജിദ്ദയിൽ ജോലിചെയ്യുന്ന സൽമാൻ വെള്ളിയാഴ്ചയാണ് മടങ്ങാനിരുന്നത്.

നാട്ടുകാരനായ സുഹൃത്തിന് നൽകണമെന്നാവശ്യപ്പെട്ട് സുഹൃത്തിന്റെ സഹോദരനാണ് വസ്ത്രങ്ങൾ അടങ്ങിയ കവറുമായി വിളിക്കുന്നത്. ഈ സമയം മഞ്ചേരിയിലായിരുന്ന സൽമാൻ കവർ പട്ടരക്കയിലുള്ള കടയിൽ ഏല്പിക്കാൻ നിർദേശിച്ചു. ഒരു കാർഗോസ് പാന്റ്സും ത്രീഫോർത്തുമായിരുന്നു കവറിൽ. പാന്റിന്റെ എല്ലാ കീശയിലും ചെറിയ കവറുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചത്.
ഉടൻതന്നെ നാട്ടിലെ ജനകീയകൂട്ടായ്മ പ്രവർത്തകരായ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ നാലിന്‌ സൽമാൻ സൗദിയിലേക്ക് മടങ്ങി. സൽമാന്റെ പിതാവിന്റെ പരാതിയിലാണ് വണ്ടൂർ പോലീസ് കേസെടുത്ത്‌ അന്വേഷണംതുടങ്ങിയത്.

 

BREAKING NEWS
‘മുട്ടയ്ക്കൊപ്പം ചെമ്പരത്തിമൊട്ടില്ലാതെ ഞാൻ കഴിക്കത്തില്ല’; സൗന്ദര്യചികിത്സാ വിവാദത്തിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026