BREAKING NEWS

പരിശോധനയ്ക്കായി വാഹനം തടയവേ എംവിഡി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഉദ്യോ​ഗസ്ഥനെ ഇടിപ്പിക്കാൻ ശ്രമിച്ചത് സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർഥികൾ!! വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ

· · 1 min read
Share: Copied!

മലപ്പുറം: തിരൂർ പറവണ്ണയിൽ വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് കൃത്യത്തിന് മുതിർന്നത്. ഇവരെത്തിയ കാർ തടയുന്നതിനിടെയാണ് സംഭവം. കാർ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ വാഹനത്തിനടുത്തേക്ക് വരുകയായിരുന്നു. ഡ്രൈവർ സീറ്റിൻറെ സമീപത്ത് ഉദ്യോഗസ്ഥനെത്തിയ ഉടൻ കാർ അതിവേഗം മുന്നോട്ട് എടുത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത്. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരിലൊരാൾ എടുത്ത സംഭവ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിദ്യാർഥികൾ സഞ്ചരിച്ച മോഡിഫൈ ചെയ്ത വാഹനത്തിൻറെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതാണ്. വാഹനത്തിനു നേരെ തിരൂർ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥർ ആദ്യം കൈ കാണിച്ചെങ്കിലും നിർത്തിയില്ല. പിന്നീട് തിരൂർ പാറവണ്ണ ഭാഗത്ത് വെച്ച് കാർ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചത്. അതിവേ​ഗതയിൽ പോയ്ക്കളഞ്ഞ വാഹനം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തത്- മേയർ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026