BREAKING NEWS

രാത്രിയിൽ കോൺ​ഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ​ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺ​ഗ്രസ്

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് കല്ലേക്കാട് കോൺഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയെയും സംഘത്തെയും ലക്ഷ്യമിട്ട് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് ഒരു സംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപിച്ചു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി നേരത്തെ തന്നെ പ്രദേശത്ത് തർക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി സംഘർഷമുണ്ടായപ്പോൾ കോൺഗ്രസ് സംഘം ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. പിന്നാലെ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തി. ഇതിനിടെയാണു ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

തീവണ്ടി തട്ടി പാദമറ്റു, രാത്രി മുഴുവന്‍ റെയില്‍വേ പാളത്തിനരികില്‍ കഴിഞ്ഞ് യുവാവ്, പൊലീസിനെ വിവരമറിയിച്ചത് യാത്രക്കാര്‍

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026