BREAKING NEWS

നെടുമങ്ങാട് GHSSൽ രാവിലെയെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂ‌ട്ടിയിട്ടു, അധ്യാപകർക്ക് പുറത്തിറങ്ങാനായത് വൈകുന്നേരം നാലുമണിയോടെ, കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരേയും വിദ്യാർഥികളേയും ഇറക്കിവിട്ട് ​ഗേറ്റ് പൂട്ടി കൊടിയുംനാട്ടി മുദ്രാവാക്യം വിളിച്ചു!! ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതി എത്തിയതെന്ന് അധ്യാപകർ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ

· · 1 min read
Share: Copied!

കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു.

തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.

പണിമുടക്ക് വന്നാൽ നാട്ടുകാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാം, അധ്യാപകരെ പൂട്ടിയിടാം, വിദ്യാർഥികളെ ക്ലാസിൽ നിന്ന് ഇറക്കിവിടാം… പ്രതിപക്ഷ നേതാവ് പുതുയു​ഗ യാത്ര നടത്താൻ പാ‌ടില്ല… പക്ഷെ ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിന് മുന്നിലൂടെ പോകുന്ന റോഡ് നല്ല വ‍‍ൃത്തിയായി ടാറിട്ടോണം,’ പൊടിശല്യം ഒഴിവാക്കാൻ ടാറിങ്, കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്ത് ഇന്ന് നടത്തിയതെന്ന് വിശദീകരണം’

BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026
BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026