BREAKING NEWS

ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ; ബഹിരാകാശത്തുനിന്ന് അതിശയിപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് അനിൽ മേനോൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയും ചന്ദ്രനും ഒരുമിച്ച് ദൃശ്യമാകുന്ന അതിമനോഹരമായ ടൈംലാപ്സ് വീഡിയോ പങ്കുവെച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള പാതി മലയാളിയായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് അനിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ടൈംലാപ്സിന്റെ ഏകദേശം 45-ാം സെക്കൻഡിൽ ഓറിയോൺ നക്ഷത്രസമൂഹം ഉദിക്കുന്നതും കാണാം. ടൈംലാപ്സ് തയ്യാറാക്കുന്നതിനായി ദൃശ്യങ്ങളുടെ വേഗതയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അനിൽ വ്യക്തമാക്കി.

15 എംഎം ലെൻസും അപ്പേർച്ചർ പ്രയോറിറ്റി മോഡും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ബഹിരാകാശത്തിന്റെ വിശാലമായ ഇരുട്ടിനിടയിൽ ഒരേ ഫ്രെയിമിൽ ഭൂമിയും ചന്ദ്രനും പ്രത്യക്ഷപ്പെടുന്ന ദൃശ്യം ഏറെ ശ്രദ്ധേയമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് ബഹിരാകാശത്തുനിന്നുള്ള അപൂർവ ദൃശ്യം പങ്കുവെച്ചതിന് അനിലിനെ അഭിനന്ദിച്ചത്.

ജൂലൈയിലാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലെത്തിയത്. ഒറ്റപ്പാലത്ത് കുടുംബവേരുകളുള്ള അനിൽ എമർജൻസി മെഡിസിൻ ഡോക്ടറും മെക്കാനിക്കൽ എൻജിനിയറുമാണ്. കഴിഞ്ഞയാഴ്ച തന്റെ ആദ്യ ബഹിരാകാശ നടത്തവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ബഹിരാകാശത്തുനിന്നുള്ള നിരവധി മനോഹരമായ ചിത്രങ്ങളും ടൈംലാപ്സ് വീഡിയോകളും അനിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ വീഡിയോയും ബഹിരാകാശത്തിന്റെ അപൂർവ സൗന്ദര്യം നേരിൽ കാണുന്നതുപോലെയുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.

BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
സിഎംആർഎൽ - എക്‌സാലോജിക് കേസിൽ പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026