LATEST UPDATES

കൊല്ലത്ത് മുകേഷിന് ഇനി സീറ്റില്ല? ഭാ​ഗ്യപരീക്ഷണത്തിന് നിൽക്കാതെ സിപിഎം!! അടുത്തത് ആരെന്ന സജീവ ചർച്ചയിൽ പാർട്ടി, എസ് ജയമോഹന് മുൻ​ഗണന, ചിന്താ ജെറോമിന്റെ പേരും പരി​ഗണനയിൽ

· · 1 min read
Share: Copied!

കൊച്ചി: സിനിമാ താരമെന്ന പരി​ഗണനയിൽ രണ്ട് തവണ നിയമസഭയിലേക്ക് ജയിച്ചു കയറിയ എം മുകേഷിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലംകാർ പൊട്ടിച്ചതോടെ ഇനി മത്സരിപ്പിക്കില്ലെന്ന് സൂചന. ലോക്സഭയിലെ തോൽവിയും ലൈംഗികാതിക്രമ കേസും പാർട്ടിയെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. കൂടാതെ ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺ​ഗ്രസ് നടപടിയെടുക്കുകയും കൂടി ചെയ്തതോടെ കെട്ടടങ്ങിയ താരതമ്യ പഠനം പൊതുസമൂഹം വീണ്ടും ചർച്ച ചെയ്യുകകൂടി ചെയ്യുന്ന സാഹചര്യത്തിൽ.

ഇതോടെ മുകേഷിന് പകരമാരെന്ന ചർച്ച സിപിഎമ്മിൽ സജീവമായിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കിൽ പൊതു സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ.

സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹൻറെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തൊഴിലാളി നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള ബന്ധം ജയമോഹന് മുൻതൂക്കം നൽകുന്നു. അതുപോലെ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പികെ ഗോപനും പാർട്ടിയുടെ പരിഗണനയിലുണ്ട്.

2016 ൽ 17611വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മുകേഷ് നിയമസഭയിലെത്തിയത്. 2021ൽ മുകേഷിനെ സിപിഎം വീണ്ടും കളത്തിലിറക്കി. അന്നും ജയിച്ചെങ്കിലും ഭൂരിപക്ഷം 2072 ആയി കുത്തനെ കുറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മുകേഷിനെ മത്സരിപ്പിച്ച പാർട്ടിക്ക് അടിപതറി. ഒന്നര ലക്ഷത്തിന് പുറത്ത് വോട്ടിൻറെ ഭൂരിപക്ഷത്തിൽ എൻ കെ പ്രേമചന്ദ്രൻ വിജയിച്ചു. ഇതോടെ സിറ്റിങ് സീറ്റ് നിലനിർത്താൻ പൊതുസ്വീകാര്യതയുള്ള സ്ഥാനാർത്ഥി ഇടതുമുന്നണിക്ക് അനിവാര്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടമായെങ്കിലും മണ്ഡലത്തിലെ ആകെ വോട്ട് നില അനുകൂലമെന്നാണ് സിപിഎമ്മിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

കസ്റ്റഡിയിലെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ പുരുഷ–വനിത പോലീസുകാർ ചുറ്റും കൂടി ക്രൂരമായി മർദിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി- ആരോപണവുമായി ബിജെപി പ്രവർത്തക!! അറസ്റ്റ് ചെയ്തത് കൊലപാതക ശ്രമത്തിന്, ഒരു പോലീസുകാരനെ അവർ അടിച്ചു, പിന്നാലെ സ്വയം വസ്ത്രങ്ങൾ വലിച്ചു കീറി, വേറെ വസ്ത്രങ്ങൾ ധരിപ്പിച്ചത് വനിത പോലീസുകാരി പ്രദേശവാസികളുടെ സഹായത്തോടെ- പോലീസ് കമ്മിഷണർ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026