BREAKING NEWS

എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

· · 1 min read
Share: Copied!

പാലക്കാട്: ഇടതുപക്ഷം തുടർച്ചയായി ഭരിച്ചുവരുന്ന കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ ചരിത്രം തിരുത്തി യുഡിഎഫ്. 2011ൽ മണ്ഡലം രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് ഇവിടെ വിജയക്കൊടി ഉയർത്തുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ കെ.എ. തുളസി 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിറ്റിങ് എംഎൽഎയും സിപിഎം നേതാവുമായ അഡ്വ. കെ. ശാന്തകുമാരിയെ പരാജയപ്പെടുത്തി.

ഇക്കുറി 62,734 വോട്ടുകൾ നേടി തുളസി മുന്നിലെത്തിയപ്പോൾ, ശാന്തകുമാരിക്ക് 59,028 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി ഡോ. രേണു സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോങ്ങാട്ട് ഉണ്ടായ ഈ വിജയം യുഡിഎഫിന് രാഷ്ട്രീയപരമായി വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വോട്ടുശതമാനത്തിൽ വൻ വർധനയാണ് യുഡിഎഫ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതിനേക്കാൾ 22,000ൽ അധികം വോട്ടുകൾ ഇത്തവണ നേടാൻ കഴിഞ്ഞത് നിർണായകമായ മാറ്റം സൂചിപ്പിക്കുന്നു.

എംപിയും കോൺഗ്രസ് നേതാവുമായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായ തുളസി, നെന്മാറ എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം മേധാവിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമാണ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ സ്ഥാനാർഥിയായും അവർ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, 2021ലെ തിരഞ്ഞെടുപ്പിൽ 67,881 വോട്ടുകൾ നേടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്ന ശാന്തകുമാരിക്ക് ഇത്തവണ ആ മുന്നേറ്റം ആവർത്തിക്കാനായില്ല. അന്ന് യുഡിഎഫ് സ്ഥാനാർഥിയായ യു.സി. രാമന് 40,662 വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്ക് 27,661 വോട്ടുകളും ലഭിച്ചിരുന്നു. 2016നോട് താരതമ്യം ചെയ്യുമ്പോൾ 2021ൽ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നുവെങ്കിലും, 2026ൽ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായത്.

കോങ്ങാട്ടിലെ ഈ ഫലം പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമായ മാറ്റത്തിന് തുടക്കമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026