Kerala

കെട്ടിപ്പിടിച്ചു, ഉമ്മയും കൊടുത്തു..!!! വിവാദങ്ങൾക്ക് വിടപറഞ്ഞ് ആസിഫലിയും രമേശ് നാരായണനും.., മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ കണ്ടുമുട്ടി, വീണ്ടും വീണ്ടും കെട്ടിപ്പിടിച്ചു… വീഡിയോ വൈറൽ..

· · 1 min read
Share: Copied!

തിരുവനന്തപുരം: നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഇപ്പോൾ ഇരുവരും പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.

മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ‘ഞാൻ എന്താ പറയുക നിങ്ങളോട്’ എന്ന് ആസിഫ് സ്നേഹപൂർവ്വം രമേശ് നാരായണനോട് പറയുന്നതും കേൾക്കാം.

കഴിഞ്ഞ വർഷമായിരുന്നു വിവാദത്തിന് ആധാരമായ സംഭവമുണ്ടായത്. മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിൽ ങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും രമേശ് നാരായണനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പിന്നാലെ രമേഷ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി അന്ന് ഈ വിഷയത്തോട് പ്രതികരിച്ചത്.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026