BREAKING NEWS

പാക്കിസ്ഥാൻ നടത്തിയത് ​ഗുരുതര ചട്ടലംഘനം, അത് മാപ്പുപറച്ചിലല്ല, ഖേദപ്രകടനം മാത്രം!! ക്രോഫ്റ്റും പാക്ക് കോച്ചുമായി നടത്തിയ ചർച്ചയ്ക്കിടയിലേക്ക് മീഡിയ മാനേജർ പ്രവേശിച്ചും വീഡിയോ ചിത്രീകരിച്ചതും അനധികൃതമായി… നടപടിയുണ്ടാകും- ഐസിസി

· · 1 min read
Share: Copied!

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ യുഎഇയ്ക്കെതിരായ മത്സരത്തിനു ഗ്രൗണ്ടിലിറങ്ങാൻ വൈകിയ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ടീമിനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി ആരംഭിച്ചു. കൂടാതെ പാക് ടീം നടത്തിയത് ​ഗുരുതര ചട്ടലംഘനമാണെന്നും ഐസിസി വിലയിരുത്തി.

ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുൻപു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം നടത്താതിരുന്ന സംഭവത്തിനു കാരണക്കാരൻ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ആണന്ന് ആരോപിച്ചായിരുന്നു യുഎഇയ്ക്കെതിരെ പാക്കിസ്ഥാൻ ബഹിഷ്കരണ ഭീഷണിയിറക്കിയത്.

അതു വിലപ്പോകാതെ വന്നതോടെ ഒരു മണിക്കൂർ വൈകി തുടങ്ങിയ മത്സരത്തിൽ ജയിച്ച പാക്കിസ്ഥാൻ സൂപ്പർ 4 റൗണ്ടിലെത്തിയെങ്കിലും, മത്സരദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഗൗരവമായ ചട്ടലംഘനങ്ങളാണെന്ന് ഐസിസി വിലയിരുത്തി. ഇതു ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സാൻജോങ് ഗുപ്ത പാക്ക് ക്രിക്കറ്റ് ബോർഡിന് (പിസിബി) ഇ–മെയിൽ അയച്ചു.

മാത്രമല്ല യുഎഇയ്ക്കെതിരായ മത്സരത്തിലും മാച്ച് റഫറിയായിരുന്ന പൈക്രോഫ്റ്റുമായി പാക്ക് കോച്ച് മൈക്ക് ഹെസനും ക്യാപ്റ്റൻ സൽമാൻ ആഗയും ചർച്ച നടത്തുന്നിടത്തു പാക്ക് ടീമിന്റെ മീഡിയ മാനേജർ നയീം ഗിലാനി പ്രവേശിച്ചതു ഗൗരവമുള്ള വീഴ്ചയായി വിലയിരുക്കുന്നു. മീഡിയ മാനേജർ ചർച്ചയ്ക്കു പ്രവേശിച്ചതു കൂടാതെ ചർച്ചയുടെ വീഡിയോ ഗിലാനി മൊബൈൽ ഫോണിൽ പകർത്തിയതും ചട്ടലംഘനമാണ്. ടീം മാനേജർമാർക്കു പ്രവേശനമില്ലാത്ത സ്ഥലത്ത് ഗീലാനി കടന്നതിൽ ഐസിസി വിശദീകരണം ആവശ്യപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ഇന്ത്യ– പാക്ക് മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി പൈക്രോഫ്റ്റ് ക്ഷമാപണം നടത്തിയെന്ന പിസിബിയുടെ പത്രക്കുറിപ്പും ഐസിസി പാടെതള്ളി. ആശയവിനിമയത്തിലുണ്ടായ അപാകതയിൽ പൈക്രോഫ്റ്റ് ഖേദം പ്രകടിപ്പിക്കുക മാത്രമായിരുന്നു അല്ലാതെ മാപ്പ് പറഞ്ഞതല്ലെന്നും ഐസിസി വിശദീകരിച്ചു.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026