അങ്കം അട്ടഹാസം നിർമാതാവിനെതിരെ നിയമപരമായി മുന്നോട്ട് പോവുകയാണെന്ന് അശ്വന്ത് കോക്ക്.നടൻ മാധവ് സുരേഷിനെയും അശ്വന്ത് കോക്ക് വിഡിയോയിലൂടെ വിമർശിച്ചിരുന്നു. ഒരു ലക്ഷം രൂപ കേരളത്തിലെ മുഴുവൻ ജനങ്ങൾക്ക് നൽകിയാലും ആരും ഈ പടം പോയി കാണില്ലെന്നും അശ്വന്ത് വിഡിയോയിൽ പറഞ്ഞിരുന്നു.
എന്നാലിപ്പോൾ ഈ വിഡിയോയിൽ നടൻ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് അശ്വന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഈ നിമിഷം ഞാനോർക്കുന്നത് എന്റെ ധ്യാനിനെയാ. മൈ ധ്യാൻ. എത്ര പടം ഞാൻ ആ ധ്യാനിനെ പറഞ്ഞെടാ. ഇന്നുവരെ ആ മനുഷ്യൻ, എന്റെ ധ്യാൻ കുട്ടൻ എനിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, എപ്പോഴും എനിക്ക് മെസേജ് അയക്കാറുണ്ട്. എടാ ധ്യാനിനെപ്പോലെ ആകണമെങ്കിൽ നീ പത്ത് അല്ല നൂറ് ജന്മം ജനിച്ചാൽ പോലും നിനക്ക് പറ്റില്ല.
കാരണം ധ്യാൻ, മഹാനായ ശ്രീനിവാസൻ സാറിന്റെ മകനാണ്… മനസിലായോ ?. അത് വലിയ വ്യത്യാസമുണ്ട് മോനേ”. – അശ്വന്ത് കോക്ക് പറഞ്ഞു. അതേസമയം മാധവ് സുരേഷിന്റെ ചേട്ടൻ ഗോകുൽ സുരേഷിനെ അശ്വന്ത് പ്രശംസിക്കുകയും ചെയ്തു.അതോടൊപ്പം ഒരുകാലത്ത് താൻ സുരേഷ് ഗോപിയുടെ വലിയൊരു ഫാനായിരുന്നുവെന്നും അശ്വന്ത് പറഞ്ഞു. പൈസ വാങ്ങിച്ചതിന് തെളിവ് കാണിച്ചാൽ താൻ അന്ന് റിവ്യൂ ഇടൽ നിർത്തിയിട്ട് വിഡി സതീശൻ പണ്ട് പറഞ്ഞതു പോലെ വനവാസത്തിന് പോകുമെന്നും അശ്വന്ത് പറഞ്ഞു.
















































