LATEST UPDATES

അഷ്‌റഫ്‌ പോരൂരിന്‌ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി

· · 1 min read
Share: Copied!

ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പോരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റും, ഒ ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ( ജിദ്ദ ) മുൻ ജന:സെക്രട്ടറിയുമായ അഷ്‌റഫ്‌ പോരൂരിന്‌ ജിദ്ദയിലെ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവർത്തകർ സ്വീകരണം നൽകി. ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു.

ഒമ്പത്‌ വർഷം മുമ്പ്‌ പ്രവാസം അവസാനിപ്പിച്ച്‌ സ്വദേശത്ത്‌ എത്തിയ ഉടൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരവും ഒപ്പം ഒ.ഐ.സി.സിക്കുമുള്ള അംഗീകാരവും കൂടിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഒ.ഐ.സി.സി ജിദ്ദ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ പറഞ്ഞു.

സെക്രട്ടറി യു.എം ഹുസ്സൈൻ മലപ്പുറം അഷ്റഫ് പോരൂരിനെ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിനിധികളായ ടി കെ സുനീർ ബാബു, സതീഷ്‌ ബാബു മേൽമുറി എന്നിവർ ചേർന്ന് നൽകി.
പുതിയ നേതൃത്വത്തിന് കീഴിൽ സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും എന്നും മറുപടി പ്രസംഗത്തിൽ അഷറഫ് പോരൂർ അഭിപ്രായപ്പെട്ടു.

ഒമ്പത്‌ വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ജിദ്ദയിൽ വരാനും പഴയ സഹപ്രവർത്തകരെ കാണാനും അവരുമായി സംവദിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വരുന്ന ഒ ഐ സി സിയുടെ പ്രവർത്തകർക്ക്
മാതൃ സംഘടനയിൽ മതിയായ പ്രാതിനിധ്യം ഇപ്പോൾ ലഭിച്ച് വരുന്നുണ്ട് എന്നത് ഒ ഐ സി സിക്കുള്ള അംഗീകാരമാണെന്നും അഷ്റഫ് ചൂണ്ടിക്കാട്ടി.

ഒ.ഐ.സി.സി ജിദ്ദ റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ്‌ പോരൂർ, കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, ഗഫൂർ വണ്ടൂർ, ഉമ്മർ പാറമ്മൽ, മുസ്തഫ ചേളാരി,സിപി മുജീബ് നാണി കാളികാവ്, എം ടി ജി ഗഫൂർ എന്നിവർ സംസാരിച്ചു. സമീർ പാണ്ടിക്കാട്‌, അനസ്‌ തുവ്വൂർ, മുഹമ്മദ്‌ ഓമാനൂർ, സൽമാൻ , എന്നിവർ നേതൃത്വം നൽകി. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും, ജലീഷ്‌ കാളികാവ്‌ നന്ദിയും പറഞ്ഞു.

BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026