BREAKING NEWS

ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല!!! എൽഡിഎഫിനെതിരെ പ്രചരണം നടത്താൻ ആശമാർ നിലമ്പൂരിലേക്ക്, 12 മുതൽ വീട് കയറി പ്രചരണം

· · 1 min read
Share: Copied!

മലപ്പുറം: ആശാ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ആശമാര്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനിയുടെ നേതൃത്വത്തില്‍ ആശമാരുടെ സംഘം ഈ മാസം 12 ന് നിലമ്പൂരിലെത്തും.

ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ആശമാരോട് ക്രൂരമായ അവഗണന തുടരുന്ന സര്‍ക്കാരിനെതിരെ ആശമാര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് വീട് കയറി വോട്ടര്‍മാരെ നേരില്‍ കണ്ടും പ്രചാരണം നടത്തും.സെക്രട്ടേറിയറ്റ് പടിക്കല്‍ ഫെബ്രുവരി 10 ന് ആരംഭിച്ച ആശമാരുടെ രാപകല്‍ സമരം 120-ാം ദിവസത്തിലെത്തി നില്‍ക്കുകയാണ്.

ആശമാരുടെ കുടുംബ സംഗമം (ഫെബ്രു 15), മഹാസംഗമം (ഫെബ്രു 20), നിയമസഭാ മാര്‍ച്ച് (മാര്‍ച്ച് 3), വനിതാ സംഗമം (മാര്‍ച്ച് 8), സെക്രട്ടേറിയറ്റ് ഉപരോധം (മാര്‍ച്ച് 17), നിരാഹാര സമരം (മാര്‍ച്ച് 20 മുതല്‍), കൂട്ട ഉപവാസം (മാര്‍ച്ച് 24), മുടി മുറിക്കല്‍ സമരം (മാര്‍ച്ച് 30) തുടങ്ങി വിവിധ സമരമുറകളിലൂടെ കടന്നുവന്ന സമരത്തിന്റെ നാലാം ഘട്ടമായി പ്രഖ്യാപിച്ച രാപകല്‍ സമരയാത്ര സംസ്ഥാനത്ത് പര്യടനം തുടരുകയാണ്.

 

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026