BREAKING NEWS

ആശാ സമര നേതാക്കൾ ഒത്തുതീർപ്പ് ആഗ്രഹിക്കുന്നില്ല, സമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നു- ആർ ചന്ദ്രശേഖരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഐഎൻടിയുസിക്കെതിരെ ആശാസമര സമിതി പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസിയല്ല, സിഐടിയുവാണ്. ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

‘ഐഎൻടിയുസി എന്താണെന്ന് അറിയാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. പാവപ്പെട്ട ആശമാരെ സഹായിക്കാനുള്ള മനസ്ഥിതിയല്ല അവർക്കുള്ളത്. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ അവർ പച്ചക്കള്ളം പറയുമെന്ന് അറിയാമായിരുന്നു. ഒരു ദിവസം കൊണ്ടുണ്ടായതല്ല ആശമാരുടെ പ്രശ്നം. അഞ്ച് വർഷം തുടർച്ചയായി ജോലി ചെയ്താൽ ആ തൊഴിലാളിയെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി കണക്കാക്കി എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഞങ്ങളുടെ നിലപാട്.

വികെ സദാനന്ദനും താനും ഏറെ നേരം സംസാരിച്ചാണ് സമരം തീർക്കണമെന്ന നിലപാടിലേക്ക് എത്തിയത്. അതിന് വേണ്ടിയാണ് ചർച്ച വിളിച്ചത്. ഇതൊന്നും താനിത് വരെ പുറത്തുപറഞ്ഞിട്ടില്ല. അവരിങ്ങനെ പറഞ്ഞുതുടങ്ങിയാൽ എല്ലാം പുറത്തുപറയേണ്ടി വരും. ഓണറേറിയം കൂട്ടുക തന്നെ ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞ വാക്ക്. ഇതൊന്നും മന്ത്രിയോട് നമ്മൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെ ഇകഴ്ത്തിപ്പാടി ഇകഴ്ത്തിപ്പാടി ഇവരിത് എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് മനസിലാകുന്നില്ല’ – ചന്ദ്രശേഖരൻ പറഞ്ഞു.

BREAKING NEWS
കോവളം സ്പാ കേസ്: 16-കാരിയെ വയനാട്ടിലെത്തിച്ചും പീഡിപ്പിച്ചു; വൈത്തിരിയിലെ വൻകിട ഹോട്ടലിൽ മൂന്ന് ആഡംബര മുറികൾ 5ലക്ഷം രൂപ അഡ്വാൻസ് നല്കി വാടകയ്ക്കെടുത്തു; ഡ്രീംസ്' സ്പായിൽ രഹസ്യ മുറികൾ; 200-ലേറെ ഗർഭനിരോധന ഉറകളും രേഖകളും കണ്ടെത്തി
09 Nov 2026
BREAKING NEWS
‘ആദ്യ വിവാഹവും മക്കളുമുള്ള കാര്യവും മറച്ചുവെച്ച് വീണ്ടും വിവാഹം, വൈകിയാണ് എല്ലാം അറിഞ്ഞത്; ജീവനക്കാരുടെ സാന്നിധ്യത്തിൽ ജാതി അധിക്ഷേപം, മർദ്ദനം; കേസ് നല്കിയതിനു പിന്നാലെ കൊല്ലാൻ ​ഗൂഢാലോചന‘; മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെ പിടികൂടി പോലീസ്
09 Nov 2026
BREAKING NEWS
ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് എതിർദിശയിൽ നിന്നു വന്ന സ്കൂട്ടറിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം, അപകടം അച്ഛനൊപ്പം വാഹനത്തിൽ സ‍ഞ്ചരിക്കവേ... ഇ‌ടിയു‌ടെ ആഘാതത്തിൽ കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീണു, അച്ഛനും പരുക്ക്!! ഡ്രൈവർ ഇറങ്ങിയോടി
09 Nov 2026
BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026