BREAKING NEWS

മറവി കൂടുന്നു… ആലപ്പുഴയിൽ മറന്നുവച്ചത് കത്രിക, ചേർത്തലയിൽ കുപ്പിച്ചില്ല്!! വാഹനാപകടത്തിൽ കയ്യിൽ തറച്ച ചില്ല് മാറ്റാതെ മുറിവ് തുന്നിക്കെട്ടി… സംഭവം ചേർത്തല താലൂക്ക് ആശുപത്രിയിൽ, കയ്യിൽ നിരന്തരം വേദന വന്നതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി….

· · 1 min read
Share: Copied!

ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടിങ്ങിയെന്ന ആരോപണം വിവാദമായിരിക്കെ മറ്റൊരു മറവിക്കേസ് കൂടി പുറത്ത്, ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ഗുരുതര അനാസ്ഥയുണ്ടായത്. വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ഓട്ടോഡ്രൈവറാണ് 60 കാരനായ രാധാകൃഷ്ണൻ പിള്ള. കഴിഞ്ഞ ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെവച്ച് മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു. ഇതിന് ശേഷം കയ്യിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിൻ്റെ കഷ്ണം തറച്ചിരുന്നത് വ്യക്തമായതെന്നും രാധാകൃഷ്ണൻ പിള്ള പറഞ്ഞു. ആശുപത്രിയുടെ അനാസ്ഥയിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. മുമ്പ് അമ്പലപ്പുഴയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മുറിവ് വണ്ടാനം മെഡിക്കൽ കോളേജിൽ ഇത്തരത്തിൽ ചില്ല് നീക്കാതെ തുന്നിക്കെട്ടിയ സംഭവം വിവാദമായിരുന്നു. രോഗിയുടെ കാലിൽ തറച്ച ചില്ല് ഒരു വർഷത്തിന് ശേഷമായിരുന്നു പുറത്തെടുത്തത്. വിഷയത്തിൽ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. സമാനമായ സംഭവമാണ് ഇപ്പോൾ തുറവൂരിൽ നിന്നും പുറത്തുവരുന്നത്.

ഉഷയ്ക്ക് മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്, ഉപകരണം 20 വര്‍ഷം മുൻപ് നടന്ന സർജറിയിൽ കുടുങ്ങിയതാകാം, അവര്‍ക്ക് താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല, ഇതിനെല്ലാം കാരണം സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോം. ലളിതാംബിക

BREAKING NEWS
'പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ധരിക്കാനും അതിനെ പ്രതിരോധിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാനും അവസരം ലഭിച്ചു, ആ ജഴ്‌സി എന്റേത് മാത്രമായിരുന്നില്ലെ...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026
BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026