BREAKING NEWS

സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയില്‍, തലയിലും ശരീരത്തിലും ഗുരുതര മുറിവുകള്‍, ആശ്രമത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 25കാരനായ സന്യാസി മരിച്ചു

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനത്തിലുള്ള ഗുരുകൃപാ കുഞ്ച് ആശ്രമത്തിൽ സന്യാസി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. സംഭവം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യൻ രസിക് ദുലാരി ശരൺ എന്നപേരിൽ അറിയപ്പെടുന്ന ദീപക് ലോധി (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുവീണാണ് അന്ത്യം.

മധ്യപ്രദേശിലെ ജബൽപുർ സ്വദേശിയായ ലോധിയുടെ തലയ്ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ സ്വകാര്യഭാഗങ്ങൾ ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ആശ്രമത്തിൽനിന്ന് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാളെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് അവിടെ എത്തിയതെന്ന് മധുര പോലീസ് അറിയിച്ചു.’വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് ആശുപത്രിയിൽ എത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജബൽപുർ സ്വദേശിയായ ദീപക് ലോധിയെന്ന രസിക് ദുലാരി ശരൺ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കേളി കുഞ്ചുമായി ബന്ധപ്പെട്ട ഗുരുകൃപാ കുഞ്ച് ആശ്രമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്’, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആശ്രമത്തിൽനിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച്, ശനിയാഴ്ച രാവിലെ 10:30-ഓടെ ലോധി ആശ്രമത്തിന്റെ നാലാം നിലയിൽനിന്ന് താഴേക്കുചാടി ജീവനൊടുക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുമുണ്ട്’, അദ്ദേഹം പറഞ്ഞു. അനിരുദ്ധ് കുമാർ പാണ്ഡെ എന്നാണ് പ്രേമാനന്ദ് മഹാരാജിന്റെ യഥാർഥ പേര്. പിന്നീട് സന്യാസത്തിലെത്തിയപ്പോൾ പ്രേമാനന്ദ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനായ ഇദ്ദേഹത്തിന് സാമൂഹികമാധ്യമങ്ങളിൽ ഏറെ അനുയായികളുണ്ട്. അദ്ദേഹത്തിന്റെ ‘ശ്രീ ഹിറ്റ് രാധാ കേളി കുഞ്ച്’ ആശ്രമത്തിലെ ദിനചര്യയായ ‘സത്സംഗമത്തിൽ’ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും നൂറുകണക്കിന് ഭക്തരാണ് ദിവസവും എത്തുന്നത്.

BREAKING NEWS
ഭർത്താവിന്റെ സർക്കാർ ജോലി തട്ടിയെടുത്ത് കാമുകന്റെ കൂടെ ജീവിക്കാൻ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു, മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമെന്ന് വരുത്തി തീർക്കാൻ കാമുകനെക്കൊണ്ട് കൈകാലുകളും വായും കെട്ടിച്ചു, 24 മണിക്കൂറിനുള്ളിൽ കൊലപാതകം തെളിയിച്ച് പോലീസ്, ഭാര്യയും കാമുകനും പ്രായപൂർത്തിയാകാത്ത സഹായിയും അറ...
21 Oct 2026
BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026