BREAKING NEWS

യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നു, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു!! അരുന്ധതി റോയിയുടെ ‘ആസാദി’യടക്കം 25 പുസ്തകങ്ങൾക്ക് കശ്മീരിൽ നിരോധനം

· · 1 min read
Share: Copied!

ശ്രീനഗർ: യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്കെത്തിക്കുന്നു, രാജ്യത്തിൻറെ അഖണ്ഡതയ്ക്ക് എതിര്, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച്  അരുന്ധതി റോയിയുടെയടക്കം 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി. അരുന്ധതി റോയിയുടെ ആസാദി, ഭരണഘടനാ വിദഗ്ധൻ എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947-2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

ചരിത്രപരമോ, രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകങ്ങൾ, യുവാക്കളുടെ മനസിനെ സ്വാധീനിക്കുകയും സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനമെന്നും വ്യക്തമാക്കി ലെഫ്റ്റനന്റ് ഗവർണറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്. ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂർണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകൾക്കും ജില്ലാ മജിസ്‌ട്രേറ്റുമാർക്കും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസിനും കൈമാറിയിട്ടുണ്ട്.

കുഴിച്ചുമൂടിയവ ‘കുഴിതോണ്ടി’ പുറത്തിടാൻ അന്വേഷണ സംഘം… സെബാസ്റ്റ്യന്റെ തുടക്കം 17-ാം വയസിൽ പിതൃ സഹോദരനും കുടുംബത്തിനും ഭക്ഷണത്തിൽ വിഷം ചേർത്തുകൊടുത്ത്!!‌ ഐഷയേയും ബിന്ദുവിനേയും പരിചയം വസ്തുക്കച്ചവടത്തിലൂടെ, നാട്ടുകാരുടെ അമ്മാവൻ കൊടും ക്രിമിനൽ

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026