BREAKING NEWS

ദുരന്തത്തിന്റെ പേടി മാറാതെ ഇന്നും അരുൺ, ഉരുൾപൊട്ടിയ ദിവസം ഓർത്തെടുത്ത് അരുൺ

· · 1 min read
Share: Copied!

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ- ചൂരല്‍മലയിലെ ജനങ്ങൾക്കുമേൽ ഉരുളൊഴുകി എത്തിയിട്ട് ഒരാണ്ട് പിന്നിടുമ്പോഴും അന്നത്തെ കാഴ്ചകൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. ആ ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്ന ഒരു മുഖമാണ് അരുണിന്റേത്. നിരവധി ആളുകളുടെ മൃതദേഹം കണ്ടെടുക്കുമ്പോഴും ചെളിയിൽ പുതഞ്ഞ് കിടന്നിരുന്ന ഒരു മനുഷ്യനെ രക്ഷിക്കാനായെന്ന വിവരം ആശ്വാസ വാർത്തയായിരുന്നു. മരിക്കുമെന്ന് ഉറച്ചപ്പോഴും ജീവിതത്തിലേക്ക് അന്ന് ഒരു പറ്റം ആളുകൾ കൈപിടിച്ചുയർത്തിയതിന്റെ ഓർമകൾ പറയുകയാണ് അരുൺ…

`എനിക്ക് ഇന്നും വിശ്വസിക്കാനാകുന്നില്ല. അന്ന് ഉരുൾപൊട്ടുന്നതിന് തലേ ദിവസം വീടിനടുത്തായി ചെറിയ രീതിയിൽ ചെളിയും മണ്ണൊലിപ്പുമൊക്കെ ഉണ്ടായിരുന്നു. അന്ന് രാത്രി ഉറങ്ങുമ്പോൾ തന്നെ ഒരു മൂന്ന് മണിയോളം അടുത്തിരുന്നു. ഇതിന്റെ ക്ഷീണം പിറ്റേന്ന് ഉറങ്ങിത്തീർക്കുകയായിരുന്നു. അപ്പോഴാണ് ഉറക്കത്തിനിടെ പെട്ടെന്ന് ഒരു ശബ്ദം കേൾക്കുന്നത്. അമ്മ വന്ന് വിളിച്ചു. അപ്പോൾ പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ, അതിനുള്ള സമയം എനിക്ക് ലഭിച്ചില്ല. അപ്പോഴേക്ക് മണ്ണ് കലർന്ന വെള്ളം വീടിനുള്ളിലേക്ക് അടിച്ചുകയറി. എന്റെ അരയോളം വെള്ളം ആയിരുന്നു. കാല് എന്തിലോ കുടുങ്ങിപ്പോയി. അമ്മയും മറ്റൊരു പയ്യനും ചേർന്ന് എന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ കഴിയാതെ വന്നപ്പോൾ അമ്മ എന്റെ കൂട്ടുകാരെ സഹായത്തിന് വിളിക്കാനായി മുകളിലേക്ക് പോയി. അപ്പോൾ അമ്മയെ എല്ലാവരും ചേർന്ന് അവിടെ പിടിച്ചുനിർത്തി. അപ്പോഴാണ് രണ്ടെമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും എന്നെ ഒലിച്ചെടുത്ത് കൊണ്ടുപോയി. ഞാൻ കരുതി എന്റെ ശരീരം രണ്ടായി പിളർന്നുപോയെന്ന്, മരിച്ചെന്ന് തന്നെ കരുതി.

കല്ലും മണ്ണും കലർന്ന വെള്ളത്തിൽ ഞാൻ പൂർണമായും പെട്ടുപോയി. ഞാനും വെള്ളത്തോടൊപ്പം കറങ്ങുകയായിരുന്നു. ഒഴുകിവന്ന കല്ലുകളിൽ തല ഇടിച്ചു. അപ്പോൾ ബോധം പോയി. പിന്നീട് ബോധം വരുമ്പോൾ ചെളിയിൽ പുരണ്ട് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് ഇഴഞ്ഞ് കുറച്ചുകൂടി മുന്നോട്ട് വന്നു. ശരീരമാസകലം മുറിഞ്ഞു. പക്ഷേ ആകെ ഒരു മരവിപ്പായിരുന്നതിനാൽ വേദന അറിഞ്ഞില്ല. ദാഹിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഞാൻ ഒഴുകിയെത്തിയ ഇടത്ത് ചെറിയ ഒരു കുഴിയുണ്ടാക്കി ആ വെള്ളം കുടിച്ചു. നേരം വെളുത്തപ്പോഴാണ് ആൾക്കാർ എന്നെ കണ്ടതും രക്ഷപ്പെടുത്തിയതും. അപ്പോഴാണ് ഞാൻ കുടിച്ച വെള്ളത്തിന്റെ നിറം പോലും ഞാൻ കണ്ടത്.

BREAKING NEWS
''വളരെ സന്തോഷമുണ്ട്, എല്ലാം അറിഞ്ഞിട്ടും എന്റെ കൈപിടിച്ചയാളാണ്''; ചൂരൽമലയുടെ ദുരന്തം തനിച്ചാക്കിയ ശ്രുതിയ്ക്ക് കൂട്ടായി ഇനിയങ്ങോട്ട് സന്ദീപുണ്ട്; ഗുരുവായൂരിൽ വിവാഹം; പിതാവിന്റെ സ്ഥാനത്തുനിന്ന് കരംപിടിച്ചേൽപിച്ച് മുൻമന്ത്രി കെ. രാജൻ
07 Nov 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തതിൽ തൊഴിലാളി സംഘടനകൾക്കും പങ്ക്? തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് കാ​ര​ണം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​കൾ, ക്ഷേമ പെൻഷനു പിറകെ പോയപ്പോൾ ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ത്തി​ല​ട​ക്കം വീ​ഴ്ച​വ​രു​ത്തി, ന്യാ​യ​മാ​യ ആ​നു​കൂ​ല്യം ന​ൽ​കു​ന...
07 Nov 2026
BREAKING NEWS
മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ ....തുടക്കം മുതല്‍ എക്‌സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് അയാള്‍, സര്‍ക്കാരിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം, എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയത് ശരിയായ തീരുമാനമെന്ന് വെള്ളാപ്പള്ളി നടേശന്‍
07 Nov 2026
BREAKING NEWS
'അന്ന് ഞാൻ ഇതിലും കൂടുതൽ ചിരിക്കുമായിരുന്നു'; രാജീവുമായുള്ള പ്രണയവും രാഷ്ട്രീയ ജീവിതവും തുറന്നുപറഞ്ഞ് സോണിയ ഗാന്ധി; '12 വർഷത്തെ ബിജെപി–ആർഎസ്എസ് ഭരണം ജനാധിപത്യത്തെ തകർത്തു; തിരിച്ചുപിടിക്കാൻ ഏറെ സമയമെടുക്കും'
07 Nov 2026