BREAKING NEWS

ഏഴ് വര്‍ഷത്തെ പ്രണയ വിവാഹത്തിന് ഒരു മാസം മാത്രം ആയുസ്, സഫാരി കാര്‍ ഒട്ടകത്തിലിടിച്ച് തലകീഴായി മറിഞ്ഞു, കരസേനാ മേജർക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

ജയ്സാൽമീർ: ജയ്സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തിൽ കരസേനാ മേജർ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോർ സ്വദേശിയായ മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമുള്ളപ്പോഴാണ് ദാരുണാപകടം സംഭവിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ ഹംസയെ സമീപത്തെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.
ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം കഴിഞ്ഞത്. ഡിസംബറിൽ ഇൻഡോറിൽ വെച്ച് വലിയ രീതിയിൽ വിവാഹസത്ക്കാരം നടത്താൻ പദ്ധതിയിട്ടിരിക്കുവേയാണ് ദുരന്തം സംഭവിച്ചത്. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ ആർമി ഏരിയയ്ക്കുള്ളിലെ റോഡിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ അഞ്ച് തവണ തലകീഴായി മറിഞ്ഞ വാഹനം നൂറ് മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ഒട്ടകം സംഭവസ്ഥലത്തുതന്നെ ചത്തു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ സൈനികരാണ് തകർന്ന വാഹനത്തിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ പുറത്തെടുത്ത് മിലിട്ടറി ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ മേജർ ഹംസ ആരിഫ് മരണപ്പെടുകയായിരുന്നു. ലഫ്റ്റനന്റ് അഭിനവ് റാത്തോഡ്, ലഫ്റ്റനന്റ് ആയുഷ്മാൻ ഗുസൈൻ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്നത് മേജർ ഹംസയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ജയ്സാൽമീറിലെ ജവഹർ ആശുപത്രിയിലേക്ക് മാറ്റി.

അപകടസമയത്ത് ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മേജർ ഹംസ ആരിഫ്. 2016-ൽ ചമേലി ദേവി കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2017-ലാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. സേവന മികവിലൂടെയാണ് പിന്നീട് മേജർ പദവിയിലേക്ക് ഉയർന്നത്.2016-ൽ ചമേലി ദേവി കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2017-ലാണ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്. സേവന മികവിലൂടെയാണ് പിന്നീട് മേജർ പദവിയിലേക്ക് ഉയർന്നത്. സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026