BREAKING NEWS

അരിയിൽ ഷുക്കൂർ വധക്കേസ് 15-ാം പ്രതി ഷിജിൻ മോഹൻ ഡിവൈഎഫ്‌ഐ കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറി, ഷുക്കൂറിനെ കൊലപ്പെടുത്തിയത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷം

· · 1 min read
Share: Copied!

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിലെ 15-ാം പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ. കേസിലെ പ്രതിയായ ഷിജിൻ മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2012 ഫെബ്രുവരി 20നാണ് അരിയിൽ ഷുക്കൂർ (24) കൊല്ലപ്പെടുന്നത്. കേസിന്റെ വിചാരണ നടപടികൾ ഈ വർഷം മെയ്യിലാണ് ആരംഭിച്ചത്.

അതേസമയം എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവൻകടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു പ്രതികൾ കൊലപ്പെടുത്തിയത്. 33 പ്രതികളുള്ള കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിബിഐയാണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേർത്തത്. എന്നാൽ ഈ കേസിൽ അന്യായമായാണ് പ്രതിചേർക്കപ്പെട്ടതെന്നാണ് പി ജയരാജന്റെയും ടി വി രാജേഷിന്റെയും വാദം. തളിപ്പറമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താനെന്നായിരുന്നു പി ജയരാജന്റെ വാദം.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026