BREAKING NEWS

ട്യൂഷൻ കഴിഞ്ഞ് ആൺസുഹൃത്തിനൊപ്പം പോയ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സുഹൃത്തിനെയും ലൈം​ഗീകമായി ഉപദ്രവിച്ചു; മൂന്ന് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെ ഹരിയാണയിലെ ഫരീദാബാദിൽ 13കാരിയെ യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഓഗസ്റ്റ് 24നാണ് സംഭവം. പെൺകുട്ടിക്ക് മാനസികപ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബം കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കുടുംബത്തിന്റെ പരാതിയിൽ ഫരീദാബാദ് പോലീസ് കേസെടുത്തു. ആറുപേരാണ് കേസിലെ പ്രതികൾ. ഇതിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്നവർക്കായി അന്വേഷണം തുടരുകയാണ്.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തിനൊപ്പം ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് പെൺകുട്ടി പോയിരുന്നു. ഇവരെ പിന്തുടർന്നെത്തിയ യുവാക്കൾ പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 16കാരനായ ആൺസുഹൃത്തിനെയും ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണപരാതിയുണ്ട്.

പ്രതികളുടെ ഭീഷണിയെ തുടർന്നാണ് കുട്ടികൾ സംഭവത്തെക്കുറിച്ച് ആരോടും പറയാതിരുന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് സുപ്രീംകോടതി ഉൾപ്പെടെ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ സംഭവം പുറത്തുവന്നത്.

 

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026