BREAKING NEWS

ചിപ്‌സ് പാക്കറ്റിന് വേണ്ടി തർക്കം; സമൂഹവിവാഹം നടന്ന വേദിയിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സമൂഹവിവാഹവേദിയില്‍ ചിപ്‌സ് പാക്കറ്റുകള്‍ക്കുവേണ്ടി തിക്കിത്തിരക്കി അതിഥികള്‍. നിരവധിപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഹാമിര്‍പുര്‍ ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്‌സ് പാക്കറ്റുകള്‍ക്കുവേണ്ടി അതിഥികള്‍ തിക്കിത്തിരക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാഠിലെ ബ്രഹ്‌മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്‌സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ അതിഥികള്‍ പരക്കംപായുകയായിരുന്നു.

ചിപ്‌സ് പാക്കറ്റുകള്‍ പെട്ടിയില്‍നിന്ന് തട്ടിയെടുക്കാന്‍ നോക്കുന്നതിന്റെയും മറ്റുള്ളവരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026