Tag: religion

സന്നിധാനത്ത് സ്ത്രീ ദര്‍ശനം നടത്തി; പ്രായത്തിന്റെ പേരില്‍ പ്രതിഷേധം

സന്നിധാനം: ശബരിമല സന്നിധാനത്ത് എത്തിയ സ്ത്രീക്കെതിരെ പ്രായത്തിന്റെ സംശയത്തില്‍ ശബരിമല നടപ്പന്തലില്‍ പ്രതിഷേധം. ശരണം വിളികളുമായാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചത്. 55 വയസ്സുണ്ടെന്ന് ദര്‍ശനത്തിന് എത്തിയ സ്ത്രീ അറിയിച്ചു. പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ നിറഞ്ഞു നിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീ പതിനെട്ടാംപടി കയറി ദര്‍ശനം...

തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല; നടയടയ്ക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം കോടതിയലക്ഷ്യം

സന്നിധാനം: ശബരിമല യുവതീ പ്രവേശത്തില്‍ തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. സന്നിധാനത്തു യുവതി വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയോടുള്ള ലംഘനമാണ്. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡയ്ക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും ശങ്കര്‍ദാസ് മനോരമ...

സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല: വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ല. പകരം ശബരിമലയിലുണ്ടായിരിക്കുന്ന നിലവിലെ ഗുരുതരമായ സ്ഥിതിവിശേഷങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയെ...

ആരാണ് കവിതയും രഹ്നയും..? കവിത തിരിച്ചുപോകാമെന്നു പറഞ്ഞിട്ടും രഹന ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു

സന്നിധാനം: ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലില്‍ നിന്ന് തിരിച്ചു പോയി. യുവതികള്‍ക്കെതിരെ നടപ്പന്തലില്‍ ഭക്തരും പരികര്‍മികളും പ്രതിഷേധിച്ചിരുന്നു. പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവരെ തിരികെ കൊണ്ടുപോകുന്നത്. മലയാളിയുവതി രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയുമാണ് വെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് പ്രവേശിക്കാനായി...

ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് മന്ത്രി

സന്നിധാനം:ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി. യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശം നല്‍കി. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്ന്...

വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷപൂജയ്ക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് വാസുദേവന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി.

മലയകയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല; പ്രതിഷേധക്കാര്‍ കൂട്ടമായി യുവതിയെ തടഞ്ഞു; ഒടുവില്‍ മലയിറങ്ങി

സന്നിധാനം: ശബരിമലയില്‍ യുവതികളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനായി പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് നീങ്ങിയ വനിതാമാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോയത് ഇവരെ സന്നിധാനത്ത് എത്തും മുന്‍പേ തടഞ്ഞത്. അപ്പാച്ചി മേടില്‍ എത്തിയപ്പോഴാണ് ആദ്യം ഇവരെ തടഞ്ഞത്. മരക്കൂട്ടത്ത്...

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അബദാബിയില്‍നിന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം

അബുദാബി: രാജ്യം ഭരിക്കുന്ന ബി ജെ പി യും ആര്‍ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആണ് ചില ശക്തികള്‍...
Advertismentspot_img

Most Popular

G-8R01BE49R7