Tag: pravasi

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതാണ്...

കര്‍ഷകന് 28.5 കോടിയുടെ അബുദാബി ലോട്ടറി; ടിക്കറ്റെടുത്തത് നാട്ടിലുള്ള ഭാര്യയില്‍ നിന്ന് കടംവാങ്ങി

ഭാര്യയില്‍നിന്ന് കടംവാങ്ങിയ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കര്‍ഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപയുടെ സമ്മാനം. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് 15...

എമിഗ്രേഷന്‍ സൂപ്പര്‍ സ്മാര്‍ട്ട്..!!! പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബായ് എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യാം

ദുബായ്: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും ഹാജരാക്കാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം. യാത്ര രേഖകളോ മനുഷ്യ സഹായമോ ഒന്നുമില്ലാതെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്ന ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടി സൂപ്പര്‍ സ്മാര്‍ടായതിനെ തുടര്‍ന്നാണിത് സാധ്യമായത്. ഏറെ...

ഇനി കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ എളുപ്പം; പുതിയ നിയമം ഇങ്ങനെ…!!! ആവശ്യമായ രേഖകള്‍ ഇതാണ്…

യു.എ.ഇ.യില്‍ കുടുംബത്തെ കൊണ്ടുവരാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നിയമം പരിഷ്‌കരിച്ചു. പുതിയ നിയമപ്രകാരം എല്ലാ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ യു.എ.ഇ.യില്‍ താമസവിസയില്‍ കൊണ്ടുവരാം. ശമ്പളം 4000 ദിര്‍ഹമോ അല്ലെങ്കില്‍ 3000 ദിര്‍ഹവും താമസസൗകര്യമോ ഉണ്ടായാല്‍ മതി. യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് പുതിയ...

സൗദിയിലെ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം...

ഗള്‍ഫില്‍ ഇന്ത്യ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു

ന്യൂഡല്‍ഹി: യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഏറിവരുന്ന സാഹചര്യത്തില്‍ ഒമാന്‍ ഉള്‍ക്കടലിലും പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷയ്ക്കായാണ് ഐ.എന്‍.എസ്. ചെന്നൈ, ഐ.എന്‍.എസ്. സുനൈന എന്നീ കപ്പലുകള്‍ വിന്യസിച്ചതെന്ന് നാവികസേന അറിയിച്ചു. സേന ഇവിടെ...

ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്..!!! ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ കെട്ടിടാനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായിയുടെ ഭാര്യ ഭര്‍ത്താവിന്റെ മരണത്തിന് കാരണം സിപിഎമ്മാണെന്ന് ആരോപിച്ചു. ''അവര്‍ പലപ്രാവശ്യം വലിച്ചെറിഞ്ഞ ആ ഫയല്‍ ഞങ്ങളുടെ ജീവിതമായിരുന്നു. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്''. ജീവനൊടുക്കിയ സാജന്റെ ഭാര്യ ബീനയുടെ വാക്കുകളില്‍...

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി

ടെല്‍ അവീവ്: ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍...
Advertismentspot_img

Most Popular

G-8R01BE49R7