Tag: prabhas

പ്രഭാസിന്റെ പുതിയ പ്രണയഗാനം പുറത്തിറക്കി… വീഡിയോ കാണാം..

ഓഗസ്റ്റ് 30 ന് തിയറ്ററുകള്‍ ഇളക്കിമറിക്കാന്‍ പ്രഭാസും കൂട്ടരും എത്തുന്നതിന് മുന്നോടിയായി ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍ന്ന് ആലപിച്ച പ്രണയ...

റിലീസിന് മുമ്പേ ആവേശം തീര്‍ത്ത് സാഹോയുടെ പ്രീ-റിലീസ്: 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ട്

ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുന്ന പ്രഭാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സാഹോയുടെ പ്രീ റീലീസ് ചടങ്ങ് നടന്നു. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയായിരുന്നു പ്രീറീലീസ്.അണിയറപ്രവര്‍ത്തകര്‍ സ്ഥാപിച്ച 60 അടി ഉയരമുള്ള പ്രഭാസിന്റെ കട്ടൗട്ടായിരുന്നു ചടങ്ങിന്റെ...

സാഹോയുടെ രണ്ടാം ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; കിടിലന്‍ ലുക്കില്‍ അരുണ്‍ വിജയ്

പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ രണ്ടാം ക്യാരക്ടര് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരുണ്‍ വിജയ് യുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടത്. പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പുറത്തുവന്ന രണ്ട്...

സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബജറ്റ് ചിത്രം സാഹോയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. നീല്‍ നിതിന്‍ മുകേഷിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്. ഓഗസ്റ്റ് 30 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം...

സാഹോയിലെ പ്രണയഗാനം പുറത്തിറക്കി… വീഡിയോ കാണാം…

സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ പ്രണയഗാനം എത്തി. 'ഏകാന്ത താരമേ..മനസാലേ തേടി ഞാന്‍...' എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ആക്ഷന്‍ ചിത്രത്തിലെ രണ്ടാം ഗാനം റിലീസ് ചെയ്തത്. ഓസ്ട്രിയയുടെ പ്രകൃതി ഭംഗിയിലാണ് പ്രണയഗാനം ചിത്രീകരിച്ചിരിക്കുന്നത്....

സാഹോയിലെ പ്രണയഗാനം ഉടന്‍: ഗാനത്തിന്റെ ടീസര്‍ എത്തി

പ്രഭാസ് ചിത്രം സാഹോയിലെ പ്രണയഗാനത്തിന്റെ ടീസര്‍ എത്തി. ഏകാന്തതാരമേ എന്ന ഗാനത്തിന്റെ ടീസറാണ് ഇന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പ്രഭാസും ശ്രദ്ധയുമൊത്തുള്ള രംഗങ്ങളാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളമുള്‍പ്പെടെ നാലുഭാഷകളില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുമെന്ന്...

ഹോളിവുഡിന് സമാനമായ ആക്ഷന്‍ രംഗവുമായി സാഹോയുടെ പോസ്റ്റര്‍; ആവേശത്തോടെ ആരാധകര്‍

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ പോസ്റ്റര്‍ എത്തി. ഹോളിവുഡിന് സമായമായ ആക്ഷന്‍ പോസ്റ്ററാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ സ്വഭാവം പോസ്റ്ററില്‍ വ്യക്തമാണ്. തോക്കുമായി ശ്രദ്ധയും പ്രഭാസും ശത്രുക്കളെ നേരിടുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍...

സാഹോയുടെ റോമാന്റിക് പോസ്റ്റര്‍ പുറത്തുവിട്ടു; തിയറ്ററുകള്‍ ഇളക്കി മറിക്കാന്‍ ഓഗസ്റ്റ് 30 ന് സാഹോ എത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ്് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ പോസ്്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ശ്രദ്ധയും പ്രഭാസുമാണ്...
Advertismentspot_img

Most Popular