വയനാട്: മഴക്കെടുതിയെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാവിലെ 11 മണിയോടെയാണ് മുഖ്യമന്ത്രിയും...
തിരുവനന്തപുരം: മഴക്കെടുതിയില്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്ചകാണാന്‍ പോകരുതെന്നും സെല്‍ഫിയല്ല, ജീവനാണ് വലുതെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്....
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെസി ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി...
ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിച്ചേക്കില്ലെന്ന് സൂചന. ആലപ്പുഴ സന്ദര്‍ശിക്കാനെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടേക്ക് പോകില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. രാവിലെ പത്തുമണിക്ക് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രി നാളെ കുട്ടനാട്ടിലെത്തുമെന്നായിരുന്നു മന്ത്രിമാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി. രാവിലെ 9.30 ഓടെയാണ് സംഭവം. ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന്...
ന്യൂഡല്‍ഹി: കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌വഴക്കങ്ങള്‍ മാറ്റിയത്.
കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രം ചര്‍ച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്കു പോവുന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയ അനുഭവം ഓര്‍ത്തെടുക്കുകയാണ്, അദ്ദേഹത്തിന്റെ ഭാര്യ എംടി സുലേഖ. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു പോയി രോഗത്തിന്റെ ഗുരുതരാവസ്ഥ...