Tag: kerala

ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് സ്വപ്ന സുരേഷിന്റെ മൊഴി. ഇ.ഡി.ക്ക് സ്വപ്ന സുരേഷ് ജയില്‍ വെച്ച് നല്‍കിയ മൊഴിയില്‍ ആറ് കോടി രൂപയാണ് കോഴപ്പണം എന്ന് വെളിപ്പെടുത്തിയിരുന്നു. ഖാലിദിനു നല്‍കിയ 3.80 കോടി രൂപ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന്...

‘ഭക്ഷ്യ സുരക്ഷയില്‍ യുഡിഎഫ് കാലം മുതല്‍ കേരളം ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ആറാമത്,കെടുകാര്യസ്ഥത’

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് തുടര്‍ച്ചയായ മരണങ്ങളുണ്ടാവുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം, 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്...

കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു: 6 ദിവസം, ഭക്ഷ്യവിഷബാധയേറ്റ് 2 മരണം

കാസർകോട് : സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസർകോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെൺകുട്ടി മരിച്ചു. കോളജ് വിദ്യാർഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. കഴിഞ്ഞ 31ന് രാത്രി ഓൺലൈനിൽ ഓർഡർ ചെയ്ത കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. സഹോദരൻ ഉൾപ്പെടെ...

ബിരിയാണിയില്‍ പഴുതാര, അടുക്കളയില്‍ എലിയും എലിക്കാഷ്ഠവും; ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ ബിരിയാണിയില്‍നിന്ന് പഴുതാരയെ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശ്ശൂര്‍ സ്വദേശികളായ ഒരു കുടുംബം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചപ്പോഴാണിത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്...

അടുത്തവര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍വെജും വിളമ്പും

കോഴിക്കോട് : അടുത്തവര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും കലോത്സവത്തിന് സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കലോത്സവത്തിന് സ്ഥിരമായി സസ്യാഹാരം മാത്രം വിളമ്പുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന സ്ഥലത്ത് മാംസാഹാരം നല്‍കാന്‍ ഉള്ള പ്രയാസം കണക്കില്‍ എടുത്താണ് അത്തരം...

അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ആശുപത്രിയിൽ ചെലവായത് 70,000 -അൽഫോൺസ് പുത്രൻ

സിനിമാ സംവിധായകൻ എന്നതിലുപരി സാമൂഹികപ്രശ്നങ്ങളിൽ സ്വന്തം നിലപാട് തുറന്നുപ്രകടിപ്പിക്കുന്ന വ്യക്തിയാണ് അൽഫോൺസ് പുത്രൻ. കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അൽഫോൺസിന്റെ പുതിയ സോഷ്യൽ മീഡിയാ പോസ്റ്റ്. വർഷങ്ങൾക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതുകൊണ്ടുണ്ടായ...

ഗവര്‍ണര്‍ വഴങ്ങിയതോടെ വെടിനിര്‍ത്തല്‍; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ തന്നെ തുടങ്ങും

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കും. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. ഇരുഭാഗവും വെടിനിര്‍ത്തലിന് തയ്യാറായെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന...

‘സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ല, വ്യക്തതതേടാം’; രാജ്ഭവന് നിയമോപദേശം

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാമെന്നും നിയമോപദേശത്തില്‍ പറയുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറയറ്റിന്റെ തീരുമാനപ്രകാരമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്....
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51