Tag: governor

മുഖ്യമന്ത്രി നിയമത്തിന് അതീതനല്ല, ഭരണത്തലവന്‍ ഞാന്‍ തന്നെ; പിണറായിക്ക് മറുപടിയുമായി ഗവര്‍ണര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന റൂള്‍സ് ഓഫ്...

പിണറായി സര്‍ക്കാരിനെതിരേ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജിയിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ എതിര്‍പ്പ് പരസ്യമാക്കി വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആഴ്ചകളായി തുടരുന്ന അഭിപ്രായ വ്യത്യാസത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് ആവര്‍ത്തിക്കുന്നതാണ് ഗവര്‍ണറുടെ പ്രതികരണം. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ...

ഗവര്‍ണര്‍ക്കെതിരേ ആക്രമണം ശക്തമാക്കി സിപിഎം

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തുറന്ന പോരിലേക്ക് എത്തിയിരിക്കെ, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാട്...

പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ഇപ്പോള് പ്രവര്‍ത്തിക്കുന്നത്: കോടിയേരി

വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണ്ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണ്ണര്‍ ചെയ്യുന്നത്‌. ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസ്സില്‍, തയ്യാറാക്കിയ പ്രസംഗം മാറ്റി...

ശ്രീധരന്‍ പിള്ള ഇന്ന് രാജിവയ്ക്കും

കൊച്ചി: പി.എസ്.ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിച്ചു. ഗവര്‍ണറാകുന്നതിന്...

സിപിഎമ്മിനെതിരേ അപ്രതീക്ഷിത നീക്കവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത സി.പി.എം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. അഡ്വക്കറ്റ് ജി സുഗുണന്‍, ഷിജുഖാന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ നീക്കിയത്. ഇതോടെ പ്രതിഷേധവുമായി സി.പി.എം രംഗത്തെത്തി. സാധാരണ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വഴി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുന്ന...

കേന്ദ്ര സമീപനം സംസ്ഥാനത്തെ ബുദ്ധിമുട്ടിലാക്കി; ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: നവോത്ഥാനത്തിനും ലിംഗസമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നുവെന്ന് ഗവര്‍ണര്‍ പി സദാശിവം. നിയമസഭ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തെയും വിമര്‍ശിച്ചു. ഫെബ്രുവരി ഏഴ് വരെയാണ് നിയമസഭാ സമ്മേളനം. ജനുവരി 31നാണ് സംസ്ഥാന...

അക്രമങ്ങള്‍ ആര്‍എസ്എസ് ആസൂത്രിതം; 10,024 പ്രതികളില്‍ 9,193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസിനും മറ്റു സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളുടെ പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആണെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി.എസ്.സദാശിവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. വ്യാഴാഴ്ച്ച വൈകിട്ട് ഏഴര മണിയോടെ...
Advertismentspot_img

Most Popular