കോയമ്പത്തൂര്‍: മദ്യപിച്ചു വാഹനമോടിച്ച യുവാവിന് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ട്രാഫിക് കോടതി. യുവാവ് പത്ത് ദിവസത്തോളം ഗതാഗതം നിയന്ത്രിക്കുന്ന ജോലി ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കല്‍വീരംപാളയം വിജയനഗറില്‍ ജെ സുദര്‍ശ(28)നെയാണ് കോടതി 'ട്രാഫിക്ക് പോലീസാ'ക്കിയത്.
കോയമ്പത്തൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കില്‍ മദ്യപിച്ചെത്തിയ...