ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണയെ (59) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വീടിനു സമീപം നിര്‍മിച്ച വെള്ള ടാങ്കില്‍ കയറി സ്വയം വെടിവെച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകള്‍ പരാതിനല്‍കി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്‌ക്കെതിരെ പോക്‌സോ...
കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുംമുന്‍പ് നടനും നിര്‍മാതാവുമായ വിജയ് ബാബു പരാതിക്കാരിയായ നടിയുടെ അമ്മയെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്നും അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു....
നടിയെ ആക്രമിച്ച കേസില്‍ കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് കാണിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജി നൽകി. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ടെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം...
കഞ്ചാവിന്റെ ലഹരിയില്‍ തന്റെ ലിംഗം മുറിച്ചുമാറ്റി യുവാവ്. ആസാമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം. സഹജുൽ അലി എന്നയാളാണ് കഞ്ചാവ് വലിച്ച് മാനസിക വിഭ്രാന്തിയിലായതോടെ സാഹസത്തിന് മുതിര്‍ന്നത്. നല്ലത് വരാന്‍ വേണ്ടിയാണ് താനിത് ചെയ്തതെന്നാണ് അലിയുടെ വാദമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അലി കഞ്ചാവ് മാത്രമല്ല,...
കൊച്ചി : പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും. കുറ്റവാളികളെ കൈമാറാന്‍ ധാരണ...
ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക പറഞ്ഞു. നിലവിൽ ബീഫ് കഴിക്കുന്നതിന് നിരോധനമില്ലാത്ത അസമിൽ, പോലീസിന്റെ...
ന്യൂഡല്‍ഹി: ഹൈദരാബാദിലെ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന് കണ്ടെത്തല്‍. കൊലപാതകം ലക്ഷ്യമിട്ട് പ്രതികള്‍ക്ക് നേരെ പോലീസ് ബോധപൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ...