Tag: crime

നിലപാട് വ്യക്തമാക്കി കെ.സി.ബി.സി. ; ബിഷപിനെയോ പരാതിക്കാരിയേയോ പിന്തുണയ്ക്കില്ല; സമരം നടത്തിയവര്‍ സഭയെ അവഹേളിക്കാന്‍ അവസരമുണ്ടാക്കി; വധഭീഷണിയുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി

കൊച്ചി: പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി). സംഭവത്തില്‍ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം, ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു; പാലാ സബ് ജെയിലിലേക്ക് മാറ്റും

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റും. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ ബിഷപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഒന്നേമുക്കാലിനു കോടതി ഇതു പരിഗണിക്കും. പൊലീസ് വ്യാജതെളിവുകള്‍...

സിബിഐ അന്വേഷണം ആവശ്യമില്ല; പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെ; ഹര്‍ജികള്‍ക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും ഹൈക്കോടതി

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി...

യുട്യൂബ് നോക്കി രണ്ടുദിവസം കൊണ്ട് അച്ചടിച്ചത് നാല് ലക്ഷം രൂപയുടെ കള്ളനോട്ട്; കടം വീട്ടിയപ്പോള്‍ കുടുങ്ങി

ഇടുക്കി: കടംവീട്ടാന്‍ യുട്യൂബ് നോക്കി സ്വന്തമായി കള്ളനോട്ട് അടിച്ചു. കടം വാങ്ങിയ ആള്‍ക്ക് പണം തിരിച്ചുകൊടുത്തപ്പോള്‍ പൊലീസ് പൊക്കി. ഇടുക്കിയില്‍ ആണ് നാലംഗ കള്ളനോട്ടടി സംഘം പിടിയിലായത്. തമിഴ്‌നാട് നാമക്കല്‍ ജില്ല പാപ്പന്‍പാളയം സുകുമാര്‍ (43), നാഗൂര്‍ബാനു (33), ചന്ദ്രശേഖരന്‍ (22), തങ്കരാജ്...

രക്തസാംപിളും ഉമിനീരും എടുക്കാന്‍ ബിഷപ് സമ്മതിച്ചില്ല; പൊലീസ് ബലമായി എടുത്ത് പരിശോധനയ്ക്കയച്ചു

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെയാണ് ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയെ എതിര്‍ത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിഷപ് ജാമ്യാപേക്ഷ നല്‍കി. രക്തസാംപിളും ഉമിനീര്‍ സാംപിളും എടുക്കാന്‍ ബിഷപ് സമ്മിചിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ പൊലീസ്...

ബിഷപ് പറഞ്ഞത് പച്ചക്കള്ളം; പൊലീസ് തെളിവ് നിരത്തിയപ്പോള്‍ മുട്ടുകുത്തി

കൊച്ചി: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചില വാദങ്ങളും യഥാര്‍ത്ഥ സംഭവങ്ങളും തമ്മിലുള്ള പൊരുത്തക്കേട് നിരത്തിയാണ് പൊലീസ് ബിഷപിനെ കുടുക്കിയത്. പൊലീസിന്റെ രണ്ടാം ഘട്ട തെളിവുശേഖരണവും സ്വന്തം മൊഴിയുമാണ് ഫ്രാങ്കോ മുളയ്ക്കലിനു തിരിച്ചടിയായതെന്നു വിലയിരുത്തല്‍. ആദ്യദിവസം ചോദ്യങ്ങളോടു നിഷേധാത്മക നിലപാടു സ്വീകരിച്ച ബിഷപ്പിനെ മറുതെളിവുകള്‍...

ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോട്ടയം എസ്പി

കോട്ടയം: ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കോട്ടയം എസ്പി എസ്. ഹരിശങ്കര്‍. ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എസ്പി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഐജി വിജയ്...

കന്യാസ്ത്രീയും ബിഷപും ഒപ്പമുള്ള ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പി.സി. ജോര്‍ജ്; ബിഷപിനെ കുടുക്കാന്‍ ശ്രമം

കോട്ടയം: കന്യാസ്ത്രീ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി.ജോര്‍ജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ...
Advertismentspot_img

Most Popular

G-8R01BE49R7