Tag: CHERUTHONI

ഡാം തുറക്കല്‍ വീണ്ടും വിവാദത്തിലേക്ക്; കെ.എസ്.ഇ.ബി.ക്കെതിരേ എം.എല്‍.എ

ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി. ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തെ...

ഇടുക്കി രാവിലെ 11 മണിക്ക് തുറക്കും; ലോവര്‍ പെരിയാര്‍ തുറക്കില്ല

ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി ഡാം ശനിയാഴ്ച രാവിലെ 11മണിക്ക് തുറക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതം ഒഴുക്കിവിടാനാണ് തീരുമാനം. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കി. വൈദ്യുതിബോര്‍ഡിന്റെ പ്രധാന...

ഇടുക്കി ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ യോഗം വൈകീട്ട്‌

ചെറുതോണി: കനത്ത മഴ തുടര്‍ന്നതിനാല്‍ ഇടുക്കി ജലസംഭരണിയുടെ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതു തല്‍ക്കാലം മാറ്റി. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് ഇപ്പോള്‍ 2387.72 അടിയായി താഴ്ന്നു. ഇതോടെയാണു അണക്കെട്ടു തുറക്കുന്ന നടപടികള്‍ തല്‍ക്കാലത്തേക്കു മാറ്റിയത്. മഴ കൂടിയാല്‍ നാളെ രാവിലെ അണക്കെട്ടിന്റെ ഷട്ടര്‍...

ഇടുക്കി അല്‍പ്പസമയത്തിനകം തുറക്കും; ഏഴ് ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജനലനിരപ്പ് ഉയരുന്നു. സംസ്ഥാനത്താകെ ഏഴ് ഡാമുകള്‍ ഉച്ചയ്ക്ക് മുന്‍പ് തുറന്നു കഴിഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകീട്ട് ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു...

ഇടുക്കി വീണ്ടും തുറക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജലസംഭരണിയില്‍ വെള്ളം കൂടുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പരമാവധി സംഭരണശേഷിവരെ കാത്തുനില്‍ക്കാതെ വെള്ളം നേരത്തെ ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ജില്ലാ...

ചെറുതോണിയിലും കട്ടപ്പനയിലും ഉരുള്‍ പൊട്ടല്‍; നാലു പേര്‍ മരിച്ചു, 15 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരിച്ചു. അയ്യപ്പന്‍കുന്നേല്‍ മാത്യു, രാജമ്മ, വിശാല്‍, ടിന്റു മാത്യു എന്നിവരാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. 15 ജീവനക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അതേസമയം, ചെറുതോണി ഡാമിലെ ജലനിരപ്പ് 2401. 50 കുറഞ്ഞു....

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: മണ്ണിടിച്ചിടിലിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല. അതേസമയം മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ തകരാറിലായി. ഇടുക്കി...

വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി: മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഉച്ചയ്ക്ക് രണ്ടുവരെയാണ് വിമാനസര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട്...
Advertismentspot_img

Most Popular