Category: BREAKING NEWS

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ആശുപത്രിയില്‍

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തിവരികയാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മ്മദ് അറിയിച്ചു.

‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍,വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും’ , ശുഹൈബിന്റെ കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരിയ്ക്കെതിരെ തെറിവിളി

കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്‌ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്‌ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ കോണ്‍ഗ്രസ് അണികള്‍ കമന്റുകളിലൂടെ...

മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും, മാണിക്യമലരായ പൂവി’ക്കു കട്ട പിന്തുണയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യം മുഴുവന്‍ തരംഗമായി മാറിയ ഗാനം 'മാണിക്യമലരായ പൂവി'ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ ഗാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗാനത്തിനും ചിത്രത്തിനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയത്. ഫേസ്ബുക്ക്...

പഞ്ചാബ് ബാങ്ക് വാഴ്പ തട്ടിപ്പ് കേസില്‍ 11,500 കോടി രൂപ തട്ടിയ നീരവ് മോദിയോടൊപ്പം പ്രധാനമന്ത്രി, ചിത്രങ്ങള്‍ പുറത്ത് വിട്ട് സിപി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പുറത്ത്. സിപി.എം ജനറല്‍ സെക്രട്ടറി ട്വിറ്റര്‍ വഴി പുറത്ത് വിട്ടതാണ് ഫോട്ടോ. ദാവോസില്‍ സി.ഇ.ഒമാരുടെ സമ്മേളനത്തില്‍ എടുത്തതാണ് ചിത്രം. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം...

വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിന്, നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക്.

ന്യൂഡല്‍ഹി: 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ...

എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണം, നിര്‍ദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട്...

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ആവശ്യപ്പെട്ടിട്ടില്ല, കേന്ദ്രത്തെ തള്ളി ബെഹ്‌റ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലിസിന്റെ വിശദീകരണം. പൊലിസ് ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയില്‍ മധ്യപ്രദേശില്‍ വെച്ച് നടത്ത ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും സംസ്ഥാനങ്ങളിലെ ഡി.ജി.പിമാര്‍ ചേര്‍ന്ന് പ്രബന്ധം തയ്യാറാക്കിയിരുന്നു. ഇത് അവതരിപ്പിച്ചത്...

വര്‍ഗീയതയുടെ പേരില്‍ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ!!! പോപ്പുലര്‍ ഫ്രണ്ട് നിരോധന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി ഒരു ദേശീയ മാധ്യമം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51