Category: BREAKING NEWS

വിവാദം തീരുന്നില്ല… ‘നടി പ്രിയക്കെതിരേയും വീണ്ടും കേസ്

മുംബൈ: 'മാണിക്യ മലരായ പൂവി'യിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായ പ്രിയാ വാര്യര്‍ക്കെതിരേ വീണ്ടും കേസ്. ജന്‍ജാഗരണ്‍ സമിതി എന്ന സംഘടനയുടെ പരാതിയില്‍ മഹാരാഷ്ട്രയിലെ ജിന്‍സി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാദം തീരുന്നില്ല... 'മാണിക്യ മലരായ പൂവി'ക്കും,നടി പ്രിയക്കെതിരേയും വീണ്ടും കേസ്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരേയും...

ഷുക്കൂറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ തുറന്നുപറച്ചില്‍, ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് എം.എസ്.എഫ്

കോഴിക്കോട്: എം.എസ്.എഫ് നേതാവായിരുന്ന അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്കു ബന്ധമുണ്ടെന്ന എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ തുറന്നുപറച്ചില്‍ ഗൗരവമായി കാണണമെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. ഷംസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാവണം. ഷുക്കൂര്‍ വധത്തിന്റെ യാഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ചോദ്യംചെയ്യല്‍ ഉപകരിക്കും....

5 വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകളെന്ന് ആര്‍ബിഐ. കഴിഞ്ഞ 5 വര്‍ഷങ്ങളിലെ കണക്കാണിത്. 61,260 കോടിയുടെ തട്ടിപ്പാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു ബാങ്കുകള്‍ക്ക് നഷ്ടമായത്. 2017 മാര്‍ച്ച്? 31 വരെയുള്ള കണക്കുകളാണ്? ആര്‍ബിഐ ...

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ല, ശുഹൈബിനെ കൊന്നത് താലിബാന്‍ മോഡലില്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ താലിബാന്‍ മോഡലിലാണ് വധിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരിലുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ കൊലപാതകങ്ങള്‍ക്കെതിരെ ഇത് വരെ ശക്തമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ശുഹൈബ് കൊല്ലപ്പെടുന്നതിന്...

പച്ച മനുഷ്യനെ വെട്ടിക്കൊല്ലുന്നത് ആശങ്കയുണ്ടാക്കുന്നു, പ്രതികളെ പിടികൂടിയിട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന മുന്നറിയിപ്പുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് നല്ലതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ കൊലപാതകങ്ങളുടെ ആ ആന്തരീക്ഷം ഇല്ലാതകണമെന്നാതാണ് എല്‍ഡിഎഫ് നിലപാട്. കേരളത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും അതുതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. എല്ലാവരും ഈ സംഭവം നിര്‍ഭാഗ്യകരമായിട്ടാണ് കാണുന്നതെന്നും കാനം രാജേന്ദ്രന്‍...

വിദേശ വനിതയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്, പള്ളിവികാരി ഫാദര്‍ തോമസ് കീഴടങ്ങി

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ കീഴടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വൈദികവൃത്തിയില്‍ നിന്ന് ഫാദര്‍തോമസിനെ ഇന്നലെ പാലാ രൂപത പുറത്താക്കിയിരുന്നു. . ഫെയ്‌സ്...

രാജ്യസുരക്ഷയ്ക്ക് ഭീഷണി!!! ചൈനീസ് ഫോണ്‍ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്!!!

അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചെനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൗരന്‍ന്മാര്‍ക്ക് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഎസ് ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ചില...

ഷുഹൈബ് വധം: നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്; കെ. സുധാരകന്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു, പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരം നടത്തും. 48 മണിക്കൂര്‍ നീണ്ട നിരാഹാരസമരമാണ് നടത്തുകയെന്ന് സുധാകരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51