Category: BREAKING NEWS

അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാര്‍: പിണറായി വിജയന്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആര്‍എസ്എസിന്റെ അതിമോഹമാണ് ത്രിപുരയില്‍ അഴിഞ്ഞാടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയില്‍ അധികാരത്തിലേറിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അഴിച്ചുവിട്ട അക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ത്രിപുരയില്‍ ആര്‍എസ്എസ് ആക്രമണങ്ങളില്‍ 500 ല്‍ അധികം പ്രവര്‍ത്തകര്‍...

‘ലെനിന്‍ തീവ്രവാദിയായ വിദേശി’, പുതിയ വാദങ്ങളുമായി സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവം വിവാദമാകുന്നതിനിടെ വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. ലെനിനെ 'തീവ്രവാദിയായ വിദേശി' എന്നായിരുന്നു സുബ്രമണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നത് സിപിഎമ്മിന്റെ ആസ്ഥാനത്ത് മതിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സംഭവത്തില്‍ ത്രിപുര ഗവര്‍ണര്‍...

വിവാദ ഭൂമി ഇടപാട്, മാര്‍ ആലഞ്ചേരിക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനൊപ്പം പോലീസ് അന്വേഷണവും നടത്താനാണ് കോടി നിര്‍ദ്ദേശം. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ...

ചര്‍ച്ച പരാജയപ്പെട്ടു, നഴ്സുമാരുടെ സമരം തുടരും

കൊച്ചി: ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരും. സമരം അവസാനിപ്പിക്കാന്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്. സമരം ചെയ്ത നഴ്സുമാര്‍ക്കതിരെ അച്ചടക്ക നടപടി വേണമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇത് അംഗീകരിക്കില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും നിലപാട് സ്വീകരിച്ചതോടെയാണ്...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയില്‍ പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘഷത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥ. വര്‍ഗീയ സംഘര്‍ഷം പടരുന്നത് തടയുന്നതിനും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന് ലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുദ്ധമത വിശ്വാസികളെ...

മക്കള്‍ നീതി മയ്യ’ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തുന്നില്ല; പാര്‍ട്ടി പ്രഖ്യാപിക്കാത്ത രജനീകാന്തിന് സ്വീകാര്യത കൂടുതല്‍

ചെന്നൈ: കമല്‍ഹാസന്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയായ 'മക്കള്‍ നീതി മയ്യ'ത്തിലേക്കു പ്രതീക്ഷിച്ചപോലെ അംഗങ്ങളെത്തിയില്ലെന്നു വിലയിരുത്തല്‍. ഓണ്‍ലൈനിലൂടെയുള്ള അംഗത്വ വിതരണത്തിനു സ്വീകാര്യത ലഭിക്കാത്തതിനാല്‍ മെംബര്‍ഷിപ്പ് ക്യാംപയിന്‍ തുടങ്ങാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതുവരെ പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും രജനീകാന്തിന്റെ വെബ്‌സൈറ്റ് വഴിയുള്ള പ്രചാരണത്തിനു വന്‍ സ്വീകാര്യതയാണു ലഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന...

‘ചെറുപ്പക്കാരികളായ പെണ്‍കുട്ടികളോടൊപ്പം എന്താടോ ഇവിടെ’? ‘ഏതാടാ കുട്ടികള്‍, എന്തിനാടാ ഇവരെ കൊണ്ടുപോവുന്നത്’; സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായി അച്ഛനും മക്കളും

കല്‍പ്പറ്റ: സംസ്ഥാനത്ത് അച്ഛനും പെണ്‍മക്കള്‍ക്കും ഒരുമിച്ചുനടക്കാന്‍ പറ്റാത്ത അവസ്ഥയോ..? ഇങ്ങനെ പോയാല്‍ കേരളം എവിടെയെത്തും..? കല്‍പ്പറ്റയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്.... സദാചാര ഗുണ്ടകളുടെ വിളയാട്ടമാണ് അച്ഛനും പെണ്‍മക്കള്‍ക്കുമെതിരേ കല്‍പ്പറ്റയില്‍ നടന്നത്. രാത്രി കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി...

മരണശേഷം കലാഭവന്‍ മണിയുടെ കുടുംബത്തെ സിനിമാ രംഗത്തുനിന്ന് ഒരാളൊഴികെ ആരും തിരിഞ്ഞുനോക്കിയില്ല

തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണ കാരണം ഇന്നും പുറത്തുവന്നില്ല. നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടും പൊലീസിന് അതിനുത്തരം കണ്ടെത്താനായിട്ടില്ല. കേസ് സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കലാഭവന്‍ മണിയുടെ രണ്ടാം ചരമവാര്‍ഷികമാണ്. ഇതിനിടെ കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു....

Most Popular