Category: BREAKING NEWS

വടകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്ട: വടകരയില്‍ മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ചു. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മുന്ന് യുവാക്കളാണ് മരിച്ചത്.മരിച്ചവര്‍ മാഹി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി...

നിപ്പ വൈറസിന്റെ പേരിലുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണം, ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല: നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള നിപ്പ വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ല. പ്രതിരോധ നടപടികള്‍ ഫലപ്രദമായി നടന്നു വരുന്നു. ജീവനക്കാരുടെ സുരക്ഷിതതത്വവും ഇതോടൊപ്പം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്...

പിഎന്‍ബി വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി,58 കോടി രൂപ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടി. സൂറത്തിലെ പൗദ്ര എന്റര്‍്രൈപസസ്‌ ്രൈപവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫയര്‍...

ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥി ആയത് ക്യാമറക്ക് മുന്നില്‍ പറയാന്‍ സാധിക്കില്ല എന്ന പരാമര്‍ശം, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സനെതിരെ കേസ്

ആലപ്പുഴ: എം.എം ഹസ്സനെതിരെ വനിത കമ്മീഷന്‍ കേസ്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എയെ പരസ്യമായി അപമാനിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് വേളയില്‍ വെച്ചാണ് കേസിന് ആസ്പദമായ പ്രസ്താവന എം.എം. ഹസ്സന്‍ നടത്തിയത്. ശോഭനാ ജോര്‍ജ്ജ് എം.എല്‍.എ 1991 ഇലക്ഷനില്‍ വിജയകുമാറിനെ പിന്തള്ളി...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കെ.എം മാണിയുടെ വീട്ടിലെത്തി യു.ഡി.എഫ് നേതാക്കള്‍, നാളെ പറയാമെന്ന് മാണി

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ പിണക്കം മറന്ന് യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചയ്ക്കായി കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി. മുസ്ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച...

നിപ്പാ വൈറസ് മൂലം മരണപ്പെട്ടവര്‍ ആറുപേര്‍ എന്ന് സ്ഥിരീകരണം, കൂടുതല്‍ പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പനിമരണങ്ങളില്‍ ആറുപേരുടെത് നിപ്പാ വൈറസ് മൂലമാണെന്ന് സ്ഥീരീകരണം. കോഴിക്കോട് കളക്ടര്‍ യുവി ജോസ് ഇക്കാര്യം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പനിബാധിച്ചു മരിച്ചത്. ഇവരില്‍ പലര്‍ക്കും...

നിപാ വൈറസ്: വിദഗ്ധ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് തിരിച്ചു; ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മന്ത്രി ശൈലജയും പേരാമ്പ്രയിലേക്ക്

കോഴിക്കോട്: ആപൂര്‍വ വൈറല്‍ പനി, നിപാ വൈറസ് കാരണമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര വിദഗ്ദ്ധ സംഘം കോഴിക്കോട്ടേക്ക് തിരിച്ചു. കേന്ദ്രസംഘം നാളെ പേരാമ്പ്രയിലെത്തും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി ആരോഗ്യമന്ത്രി കെകെ ശൈലജയും കോഴിക്കോട്ടേക്ക് തിരിച്ച്ിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം ആരോഗ്യമന്ത്രിയും സ്ഥിതി ഗതികള്‍...

ഇന്ധന വില കുതിക്കുന്നു; അഞ്ചുരൂപയോളം കൂടാന്‍ സാധ്യത

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും...

Most Popular