Category: BREAKING NEWS

ഇനി ‘ദളിത്’ ഇല്ല, പട്ടിക ജാതി മാത്രം; മാധ്യമങ്ങള്‍ക്ക് നിദ്ദേശം

ന്യൂഡല്‍ഹി: പട്ടിക ജാതി വിഭാഗത്തെ 'ദളിത്' എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയം. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ട് കോടതി വിധികളാണ് കേന്ദ്ര സര്‍ക്കാരിനെ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിക്കാന്‍...

‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’… കേന്ദ്രസര്‍ക്കാരിനെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച ഗവേഷക വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്തു

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദര രാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. കാനഡയിലെ മോണ്‍ട്രിയാല്‍ സര്‍വകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്....

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കി. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എക്കെതിരെ പരാതി...

നോട്ട് നിരോധനമല്ല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നതിന് കാരണം ; രഘുറാം രാജനാണെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തെ തുടര്‍ന്ന് 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് വന്നതോടെ രൂക്ഷ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഇതിനെ പ്രതിരോധിക്കാന്‍ പലതരത്തിലും ബിജെപി മുന്നിട്ടിറങ്ങിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടക്കാലത്ത് മന്ദഗതിയിലാക്കിയതു നോട്ടുനിരോധനമല്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം...

എലിപ്പനി:സംസ്ഥാനത്ത് മൂന്നാഴ്ച അതീവ ജാഗ്രത പ്രഖ്യാപിച്ചു

കോഴിക്കോട്: എലിപ്പനി ബാധിച്ച് ഒമ്പത് മരണം കൂടി. സംസ്ഥാനത്ത് മൂന്നാഴ്ച അതീവജാഗ്രത പ്രഖ്യാപിച്ചു. സ്ഥിതി ഭീതജനകമല്ലെന്നും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രതിരോധത്തിന് അലോപ്പതി മരുന്ന് മാത്രമാണ് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്നത്. ചികില്‍സയ്ക്ക് താലൂക്ക് ആശുപത്രികള്‍ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിതച്ചേര്‍ത്തു. മരുന്നില്ലെന്ന് പറഞ്ഞ് രോഗികളെ തിരിച്ചയക്കരുതെന്ന് ആശുപത്രികള്‍ക്ക്...

എല്ലാ പരീക്ഷകളും കേരള സര്‍വകലാശാല മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യിതി പിന്നീട് അറിയിക്കും

അശാസ്ത്രീയത പ്രചരിപ്പിക്കുന്ന മാഫിയകളെ നിയമപരമായി നേരിടണം, ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാവൂ എന്ന് വി എസ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ എസ് രാജേന്ദ്രന്‍ , പി വി അന്‍വര്‍ എംഎല്‍എമാര്‍ നിരത്തിയ ന്യായീകരണങ്ങള്‍ക്കെതിരെ പരോക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കടലില്‍ മഴ പെയ്യുന്നത് കാടുള്ളതുകൊണ്ടല്ല, കാട്ടില്‍ ഉരുള്‍ പൊട്ടുന്നത് പാറമടകൊണ്ടല്ല ... തുടങ്ങിയ കുയുക്തികള്‍ നിരത്തി അശാസ്ത്രീയത പ്രചരിപ്പിക്കുന്ന...

10,000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റി, ആരോപണവുമായി വീണാ ജോര്‍ജ്ജ്

റാന്നി: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി പത്തനംതിട്ട എംഎല്‍എ വീണാ ജോര്‍ജ്ജ്. പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റി. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്നും പത്തനംതിട്ടയിലെ ഭൂരിഭാഗം പേര്‍ക്കും സഹായധനം ലഭിച്ചില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാര്‍...

Most Popular